അമിത പ്രോട്ടീൻ ആരോഗ്യത്തിന് നല്ലതല്ല

ഇന്ന് പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് പതിവാണ്. ആരോഗ്യസംരക്ഷണത്തിന് പ്രോട്ടീൻ മികച്ചതാണെങ്കിലും അമിതമായാൽ ആരോഗ്യത്തിന് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് വിദഗ്ധർ പറയുന്നത്. 2024ൽ പ്രസിദ്ധീകരിച്ച ‘നേച്ചർ മെറ്റബോളിസം’ എന്ന പഠന റിപ്പോർട്ട് അനുസരിച്ച് അമിതമായ പ്രോട്ടീൻ ഹൃദയസംബന്ധമായ രോഗങ്ങൾക്ക് കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരു വ്യക്തി കഴിക്കുന്ന പ്രോട്ടീന്റെ അളവ്, അതിന്റെ ഉറവിടം (സസ്യങ്ങൾ, മൃഗങ്ങൾ), അവയുടെ നിലവിലെ ആരോഗ്യാവസ്ഥ എന്നിവയെല്ലാം പ്രധാനപ്പെട്ടതാണെന്നാണ് വിദഗ്ധ‌ർ ചൂണ്ടിക്കാട്ടുന്നത്. ശരീരത്തിലെ കോശങ്ങളുടെ വളർച്ചയ്ക്കും രോഗപ്രതിരോധ ശേഷിയ്ക്കും പ്രോട്ടീൻ അത്യാവശ്യമാണ്. എന്നാൽ കൊഴുപ്പും അന്നജവും…

Read More

കരിക്കിൻ വെള്ളം ഒആർഎസിനേക്കാൾ നല്ലത്

ക്ഷീണം മാറ്റാനും ഉന്മേഷത്തോടെ ഇരിക്കാനും സഹായിക്കുന്ന പ്രക‌ൃതിദത്തമായ പാനീയമാണ് കരിക്കിൻ വെള്ളം. പലപ്പോഴും ഒആ‌ർഎസിനേക്കാൾ മികച്ചതാണ് ഇതെന്നാണ് പറയുന്നത്. ഉയർന്ന അളവിൽ ഇലക്ട്രോലൈറ്റുകൾ അടങ്ങിയിരിക്കുന്നതിനാൽ ശരീരത്തിലെ ജലാംശം നിലനിർത്താൻ ഇത് സഹായിക്കുന്നു. പലപ്പോഴും ഒആർഎസ് ആണോ അതോ ഇളനീരാണോ ഏറ്റവും മികച്ചതെന്ന സംശയം ഉണ്ടാകാറുണ്ട്.   ശരീരത്തിന് പൂർണമായും ജലാംശം ആവശ്യമാണെങ്കിൽ ഒആർഎസ് തന്നെയാണ് ഉപയോഗിക്കേണ്ടത്. എന്നാൽ സാധാരണ നിലയിലുള്ള ജലാംശം നിലനിർത്തിയാൽ മതിയെങ്കിൽ കരിക്കിൻ വെള്ളം മതിയാകുമെന്നാണ് വിദഗ്ധർ പറയുന്നത്. ശരീരത്തിൽ നിന്ന് നഷ്ടപ്പെടുന്ന ജലാംശം…

Read More

ജീവിത ശൈലിയും രക്തധമനി രോഗങ്ങളും

നമ്മുടെ ജീവിതരീതികള്‍ കാലക്രമേണ പഴയ കാലത്ത് ഉണ്ടായിരുന്നതിനേക്കാള്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ വളരെയേറെ മാറിയിരിക്കുന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ വ്യത്യാസം വന്നിരിക്കുന്നത് നമ്മുടെ ഭക്ഷണക്രമങ്ങള്‍, ദേഹാധ്വാന കുറവ്, കൂടുതലും ഒരിടത്ത് തന്നെ ഇരുന്നുള്ള ജോലിക്രമങ്ങള്‍, അമിത ശരീരഭാരം എന്നിവയാണ്. ശുദ്ധരക്തക്കുഴലുകള്‍ക്ക് ഉണ്ടാകുന്ന രോഗങ്ങള്‍ ആണ് ഇന്ന് നാം നേരിടുന്ന അസുഖങ്ങളില്‍ കൂടുതലും.   ലോകത്തെല്ലായിടത്തും ജീവിതശൈലി രോഗങ്ങളാണ്. ഇവയില്‍ 80% ത്തോളം ആണുങ്ങള്‍ക്കും ബാക്കി സ്ത്രീകളിലുമായാണ് കണ്ടുവരുന്നത്. സ്ത്രീകള്‍ക്ക് 50 – 55 വയസ്സ് വരെ ഈസ്ട്രജന്‍ എന്ന…

Read More

സംശയം ഒ​രു രോഗമാണ്​

എന്താണ്​ സംശയരോഗം? ഒഥല്ലോ സിൻഡ്രോം, അഥവാ ഡെല്യൂഷനൽ ഡിസോഡർ, സംശയരോഗം എന്നിങ്ങനെ അറിയപ്പെടുന്ന ഒരു മാനസിക രോഗാവസ്ഥയാണിത്​​. തെളിവുകളുടെ പിൻബലമില്ലെങ്കിലും സ്വന്തം പങ്കാളിയെയോ കൂടപ്പിറപ്പിനെയോ അടുത്തിടപഴകുന്നവരെയോ കടുത്ത വിശ്വാസമില്ലായ്മയോ സംശയമോ കാണിക്കുന്ന പ്രത്യേക മാനസികാവസ്ഥയാണിത്. വില്യം ഷേക്സ്പിയർ എഴുതിയ ‘ഒഥല്ലോ’ എന്ന ദുരന്തനാടകത്തിൽനിന്നാണ് ‘ഒഥല്ലോ സിൻഡ്രോം’ എന്ന ഈ പേര് ഉണ്ടാകുന്നത്. പങ്കാളിയുടെ അവിഹിതം കണ്ടെത്തുമ്പോഴുള്ള വേദനയേക്കാൾ വലുതാകും അവരുടെ സംശയത്തിന്​ തെളിവുകളൊന്നും ലഭിക്കാത്തപ്പോൾ. ● സംശയം കാരണം ഭാര്യയെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി കഴുത്തറുത്ത പ്രവാസിയായ ഭർത്താവ്….

Read More

മഴക്കാലത്ത് തൈര് കഴിക്കാറുണ്ടോ, ഓർക്കുക, പണി വരും

മഴക്കാലത്ത് പെട്ടെന്ന് അസുഖങ്ങൾ പിടിപ്പെടുന്നതിനാൽ ഭക്ഷണകാര്യങ്ങളിൽ പലരും പ്രത്യേകം ശ്രദ്ധ ചെലുത്താറുണ്ട്. അത്തരത്തിൽ ഒന്നാണ് തൈരിന്റെ ഉപയോഗം കുറയ്ക്കുന്നത്. പണ്ടുമുതലെ പലരും തൈര്, മോര് പോലുള്ള ഉൽപന്നങ്ങൾ മഴക്കാലത്ത് കഴിക്കുന്നത് ഒഴിവാക്കുന്നു. തണുത്ത കാലാവസ്ഥയിൽ തൈര് കഴിക്കുന്നത് ജലദോഷം, തൊണ്ടവേദന എന്നിവയ്ക്ക് കാരണമാകുമെന്നാണ് പലരും കരുതുന്നത്. എന്നാൽ ഇത് ശരിയാണോ? ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം നോക്കിയാലോ? തൈര് കഴിക്കുന്നത് ജലദോഷം പോലുള്ള അസുഖങ്ങൾക്ക് കാരണമാകില്ലെന്നും മറിച്ച് വൈറസുകളാണ് ഇത്തരം രോഗങ്ങൾക്ക് കാരണമാകുന്നതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. തൈരും മോരും…

Read More

കഴുത്തിലെയും തലയിലെയും കാൻസർ; 30 സെക്കന്റ് മതി, തിരിച്ചറിയാം

കഴുത്തിലെയും തലയിലെയും കാൻസറും വായിലെ കാൻസറും എല്ലാം പലപ്പോഴും തിരിച്ചറിയാൻ ഏറെ വൈകും. പ്രാരംഭലക്ഷണങ്ങളെ അവഗണിക്കുന്നതു മൂലമാണ് രോഗനിർണയം വൈകുന്നത്. ഈ കാൻസറുകൾ ഫലപ്രദമായി ചികിത്സിച്ചു മാറ്റാൻ സാധിക്കുന്നതായതുകൊണ്ടുതന്നെ ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയുന്നത് ഏറെ ഗുണകരമാണ്. ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ നേരത്തെ തിരിച്ചറിയാൻ ഒരു മുപ്പതു സെക്കന്റ് കണ്ണാടിയുടെ മുൻപിൽ നിന്ന് സ്വയം പരിശോധന നടത്തിയാൽ മതിയാകും. ഒരുങ്ങാൻ മാത്രം കണ്ണാടിയുടെ മുന്നിൽ നിൽക്കുന്നവരാണ് മിക്കവരും.വായ, നാക്ക്, കഴുത്ത് ഇവയൊക്കെ പരിശോധിക്കുന്നവർ വളരെ കുറവാണ്. കഴുത്തിനെയും തലയെയും ബാധിക്കുന്ന…

Read More

വേദന സംഹാരി ഒഴിവാക്കുക, ബാധിക്കുന്നത് വൃക്കയെ

നമ്മുടെ ശരീരത്തിൽ ഏറ്റവും കൂടുതൽ കഠിനാധ്വാനം ചെയ്യുന്ന അവയവമാണ് വൃക്കകൾ. ദിവസവും ഏതാണ്ട് 50 ഗാലൻ അതായത് ഏകദേശം 180 ലീറ്റർ രക്തവുമാണ് അത് അരിക്കുന്നത്. കൂടാതെ പാഴ്‌വസ്തുക്കൾ നീക്കം ചെയ്യുകയും ധാതുലവണങ്ങളുടെ സന്തുലനം നിലനിർത്തുകയും ചെയ്യുന്നു. അതോടൊപ്പം രക്തസമ്മർദം നിയന്ത്രിച്ചു നിർത്താനും ചുവന്ന രക്തകോശങ്ങളുടെ ഉൽപാദനത്തിനും വൃക്കകൾ സഹായിക്കുന്നു. പലപ്പോഴും ലക്ഷണങ്ങൾ പ്രകടമാകും മുൻപ് വൃക്കകളുടെ പ്രവർത്തനം തകരാറിലാകാം. ക്രോണിക് കിഡ്നി ഡിസീസിനെ അതുകൊണ്ടുതന്നെ ‘നിശബ്ദ രോഗം’ എന്നാണ് വിളിക്കുന്നത്. ലോകത്ത് ദശലക്ഷക്കണക്കിന് ആളുകളെയാണ് ഈ…

Read More

മൂട്ടിപ്പഴം; വൈറ്റമിൻ സിയുടെ കലവറ

മൂവാറ്റുപുഴ ∙ പശ്ചിമഘട്ട വനമേഖലകളിൽ അപൂർവമായി കണ്ടുവരുന്ന ‘മൂട്ടിപ്പഴം’ (മൂട്ടിപ്പുളി) സ്വന്തം കൃഷിയിടത്തിൽ സമൃദ്ധമായി വിളയിച്ചെടുത്ത് ആവോലി പനേലിൽ പി.ജെ. മാത്യുവെന്ന പരമ്പരാഗത കർഷകൻ. തടി മുതൽ മരത്തിന്റെ ശിഖരങ്ങൾ വരെ നിലം മുട്ടി കുലകുലയായി പഴങ്ങൾ നിറഞ്ഞുനിൽക്കുന്ന കാഴ്ച കാണാൻ ഒട്ടേറെപ്പേരാണ് മാത്യുവിന്റെ കൃഷിയിടത്തിലേക്ക് എത്തുന്നത്. തവിട്ടു കലർന്ന ചുവപ്പുനിറത്തിൽ, നെല്ലിക്കയുടെ വലിപ്പത്തിൽ കാണപ്പെടുന്ന ഈ പഴത്തിന് പുളിയും മധുരവും ചവർപ്പും കലർന്ന പ്രത്യേക രുചിയാണ്. വൈറ്റമിൻ സിയുടെ കലവറയായ പഴം ശരീരോഷ്മാവ് കുറയ്ക്കാനും ദഹനം…

Read More

ഹെപ്പറ്റൈറ്റിസ് പ്രതിരോധവും ചികിത്സയും

എല്ലാ വര്‍ഷവും ജൂലായ് 28-ന് ആചരിക്കുന്ന ലോക ഹെപ്പറ്റൈറ്റിസ് ദിനം, ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകളുടെ ജീവിതത്തെ ബാധിക്കുന്ന ഒരു നിശ്ശബ്ദ രോഗത്തെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കാനുള്ള അവസരമാണ്. 2026-ലെ പ്രമേയം ‘Hepatitis: Let’s Break It Down’ എന്നതാണ്. രോഗത്തെക്കുറിച്ചുള്ള അജ്ഞത, പരിശോധനയിലും ചികിത്സയിലുമുള്ള പരിമിതികള്‍, ചികിത്സാച്ചെലവ്, സാമൂഹിക അപമാനം (സ്റ്റിഗ്മ) തുടങ്ങിയ പ്രതിസന്ധികള്‍ ഇല്ലാതാക്കാനുള്ള ആഹ്വാനമാണ് ഈ പ്രമേയം മുന്നോട്ടുവയ്ക്കുന്നത്.   ഹെപ്പറ്റൈറ്റിസ് ബി വൈറസ് കണ്ടെത്തുകയും അതിനെതിരായ ആദ്യ വാക്‌സിന്‍ വികസിപ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിക്കുകയും ചെയ്ത…

Read More

ലോങ്ങൻ പഴം; കേരളത്തിൽ നട്ടാൽ നന്നായി വിളയും

അടുത്തിടെ പഴവിപണികളിൽ ഇടംപിടിച്ച പഴവർഗമാണ് ലോങ്ങൻ. കണ്ടാൽ ചെറിയ ചിക്കുവിനെപ്പോലെയും ഉൾഭാഗം നമ്മുടെ സ്വന്തം റമ്പൂട്ടാനെപ്പോലെയും തോന്നിക്കും. അസാധ്യമായ രുചി കാരണം ഇഷ്ടക്കാർ ചോദിച്ചുവാങ്ങുന്നതിനാൽ കേരളത്തിന്റെ വിപണികളിലും ഈ പഴം നിലവിൽ സജീവമാണ്. ലോങ്ങൻ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നതും കയറ്റുമതി ചെയ്യുന്നതും തായ്‌ലൻഡിലാണെങ്കിലും ഇന്ത്യയിൽ വടക്കൻ ബീഹാറിലെയും പശ്ചിമ ബംഗാളിലെയും എക്കൽ മണ്ണിൽ ലോങ്ങൻ നന്നായി കൃഷി ചെയ്യുന്നുണ്ട്. കേരളത്തിലും ഇതിന്റെ കൃഷി സാധ്യത അറിയുകയും വിദഗ്ധരായ കർഷകർ നട്ടുപിടിപ്പിച്ച് പരീക്ഷിക്കുകയും ചെയ്തിട്ടുണ്ട്. അത്തരത്തിൽ വിളയിപ്പിച്ചെടുത്ത…

Read More