മടിച്ചിരിക്കേണ്ട, കർക്കടകം അടിപൊളിയാക്കാം
കർക്കടകം ദുർഘടം എന്നും പഞ്ഞക്കർക്കടകം എന്നുമൊക്കെയുള്ള പഴഞ്ചൊല്ലുകൾ മാഞ്ഞു. കർക്കടകമേ കടന്നുവരൂ എന്നു സന്തോഷത്തോടെ സ്വാഗതം ചെയ്യുകയാണ് പുതുതലമുറ. ജീവിതശൈലിയിലും ഭക്ഷണ–ആരോഗ്യശീലങ്ങളിലും ശ്രദ്ധിച്ചാൽ കർക്കടകം അടിപൊളിയായി കടന്നുപോകും. കർക്കടകം സുഖകരമാക്കാൻ ശ്രദ്ധിക്കേണ്ടവ അറിയാം എണ്ണതേച്ചുകുളി കർക്കടകത്തിൽ വീട്ടിൽ തന്നെ ചെയ്യാവുന്ന സുഖചികിത്സയാണ് എണ്ണതേച്ചുകുളി. രക്തയോട്ടത്തിലുണ്ടാകുന്ന കുറവ്, പേശികൾക്കും എല്ലുകൾക്കും സംഭവിക്കുന്ന രൂപമാറ്റങ്ങൾ, സ്‌ഥാനഭ്രംശങ്ങൾ, നാഡികൾക്കുണ്ടാകുന്ന തളർച്ച, ശരീരക്ഷീണം തുടങ്ങിയവ പരിഹരിക്കാൻ എണ്ണതേച്ചുള്ള കുളി ഉത്തമം. ശരീരപ്രകൃതി മനസ്സിലാക്കി വേണം ഏതു തൈലമാണ് ഉപയോഗിക്കേണ്ടതെന്നു തീരുമാനിക്കാൻ. ഇതിന് ആയുർവേദ…