പുതിനയും തുളസിയും തഴച്ചുവളരും

വീടുകളിൽ ഏറ്റവും ആവശ്യമുള്ള സസ്യങ്ങളാണ് തുളസിയും പുതിനയും. ചായയായും ആഹാരത്തിലും ഉൾപ്പെടുന്ന നിരവധി പോഷക ആ​രോ​ഗ്യ ​ഗുണങ്ങളുള്ള ഇവ ഇനി വെള്ളത്തിലും വളർത്താം.

കൃഷിരീതി ഇങ്ങനെ

മാർക്കറ്റിൽ നിന്ന് ലഭിക്കുന്ന പുതിനയിലകൾ തന്നെയാണ് നടീൽ വസ്തു. അഞ്ച് മുതൽ ഏഴ് ഇഞ്ച് വരെ നീളമുള്ള പുതിയന തണ്ട് എടുക്കുക. അടിയിലെ ഇലകൾ നീക്കം ചെയ്യുക. ഇലകളൊന്നും വെള്ളത്തിൽ മുട്ടുന്നില്ലെന്നും ഉറപ്പുവരുത്തണം. സുതാര്യമായ കുപ്പിയോ കണ്ടെയ്നറോ എടുക്കുന്നതാകും നല്ലത്. മൂന്നു നാലു ദിവസം കൂടമ്പോൾ വെള്ളം മാറ്റി കൊടുക്കാൻ ശ്രദ്ധിക്കുക. വേരുകൾ ചീയുന്നത് തടയാനായി പരോക്ഷമായി സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് വയ്ക്കുക ഉച്ചയ്ക്ക് ശേഷമുള്ള വെയിലേൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

ഒന്ന് മുതൽ നാല് ആഴ്ചയ്ക്കകം വേര് വന്നുതുടങ്ങും. തുളസിയും ഇതേ രീതിയിൽ തന്നെ വെള്ളത്തിൽ വളർത്താം. ഫിൽട്ടർ ചെയ്ത വെള്ളത്തിൽ കൃഷി ചെയ്യാൻ ശ്രദ്ധിക്കുക. വെള്ളത്തിൽ വളർത്താനാണ് താൽപര്യമെങ്കിൽ വേരുകൾ ഉറച്ചുകഴിഞ്ഞുള്ള ഓരോ പത്ത് ദിവസവും വെള്ളത്തി നേർപ്പിച്ച മണ്ണിര കമ്പോസ്റ്റോ ചാണക സത്തോ ഒഴിച്ചുകൊടുക്കാം. മണ്ണിലാണ് നടാൻ ഉദ്ദേശിക്കുന്നതെങ്കിൽ മണ്ണും ജൈവളവും നിറച്ച ചട്ടിയിലേക്ക് പറിച്ചുനടാം.

ഗുണങ്ങളാൽ സമ്പന്നം

ദഹനപ്രശ്നങ്ങൾ പരിഹരിക്കാനും വായയിലെ ദുർ​ഗന്ധം അകറ്റാനും വ്യാപകമായി ഉപയോ​ഗിക്കുന്ന ഒന്നാണ് പുതിന. ഇതിലെ മെന്തോൾ എന്ന ഘടകം ചുമ ഉൾപ്പടെയുള്ള ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങൾ ഒഴിവാക്കാൻ സഹായിക്കും. പെപ്പർമിന്റ് ഓയിൽ ഉപയോ​ഗിക്കുന്നതുവഴി തലവേദനയ്ക്കും മൈ​ഗ്രേനും ആശ്വാസം നൽകും. പുതിനയുടെ ആന്റി മൈക്രോബിയൽ ​ഗുണങ്ങൾ ബാക്ടീരിയയോടും ഫം​ഗസിനോടും പൊരുതാൻ സഹായിക്കും. എന്നാൽ പുതിനയുടെ അമിത ഉപയോ​ഗം നെഞ്ചെരിച്ചിലിനും ​ദഹന പ്രശ്നങ്ങൾക്കും കാരണമാകും.

തുളസിയില പതിവായി കഴിക്കുന്നവർക്ക് മികച്ച പ്രതിരോധശേഷിയും കാൻസർ കോശങ്ങൾ വികസിപ്പിക്കാനുള്ള സാധ്യത കുറവാണെന്നും ​ഗവേഷണങ്ങൾ പറയുന്നുണ്ട്. ഏറെ ഔഷധ​ഗുണങ്ങളുള്ള തുളസി എല്ലാ വീടുകളിലും നട്ടുവളർത്തുന്നു. നൂറ്റാണ്ടുകളായി പലവിധ രോ​ഗചികിത്സയ്ക്ക് തുളസി ഉപയോ​ഗിച്ചുവരുന്നു. ഇലകളിലെ യൂജെനോൾ ആമാശയത്തിലെ ആസിഡ് സന്തുലിതമാക്കാനും ദഹന പ്രവർത്തനം മെട്ടപ്പെടുത്താനും സഹായിക്കും. സമ്മർദവും ഉത്കണ്ഠയും അകറ്റുന്നു. ആന്റി- ബാക്ടീരിയൽ, ആന്റി- ഇൻഫ്ലമേറ്ററി ​ഗുണങ്ങൾ ചർമത്തിലെ അണുബാധകൾ ഇല്ലാതാക്കാനും മുഖക്കുരു കുറയ്ക്കാനും സ​ഹായിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *