ഏഷ്യൻ ഗെയിംസ് 2026: അത്ഭുത തിരിച്ചുവരവുമായി ഇന്ത്യ , ഗുസ്തിയിൽ സുജീത് കാൽക്കലിന് സ്വർണം

നഗോയ: ഐച്ചി-നഗോയയിൽ നടക്കുന്ന 2026 ഏഷ്യൻ ഗെയിംസിന്റെ 13-ാം ദിനത്തിൽ ഗുസ്തിയില്‍ ഇന്ത്യ സ്വർണം നേടി.ഇന്ത്യക്കായി സുജീത് പൊന്നണിഞ്ഞു. പുരുഷന്മാരുടെ ഗുസ്തി ഫ്രീസ്റ്റൈൽ 65 കിലോഗ്രാം വിഭാഗത്തിസാണ് സുജീത് കൽകൽ സ്വർണം നേടിയത്. 2-9 എന്ന നിലയിൽ നിന്ന് ശക്തമായി തിരിച്ചുവന്നാണ് സുജീത് ഒന്നാമതെത്തിയത്. 10-9 എന്ന സ്കോറിന് വിജയിച്ചു. അബ്ദുൾ മജീദി കുദിയെവിനെയാണ് തോൽപ്പിച്ചത്.ഇന്ത്യയുടെ ആകെ സ്വർണം പതിനഞ്ചായി മാറി.

ഫൈനലിൽ താജിക്കിസ്ഥാന്റെ അബ്ദുൽമജീദ് കുദിയേവ് ഇന്ത്യൻ താരത്തിന് കടുത്ത വെല്ലുവിളിയാണ് ഉയർത്തിയത്. ഒരു ഘട്ടത്തിൽ 2-9 എന്ന നിലയിൽ പിന്നിലായിരുന്ന സുജീത്, തുടർന്ന് എട്ട് പോയിന്റുകൾ തുടർച്ചയായി നേടി അവിശ്വസനീയമായ വിജയം സ്വന്തമാക്കുകയായിരുന്നു. അഫ്ഗാനിസ്ഥാന്റെ സയീദ് ഒമർ സസായിയെ ടെക്നിക്കൽ സുപ്പീരിയോറിറ്റിയിലൂടെ (13-3) തോൽപ്പിച്ചാണ് സുജീത് തന്റെ മത്സരങ്ങൾക്ക് തുടക്കമിട്ടത്. മത്സരത്തിന്റെ തുടക്കത്തിൽ സസായി 3-0 ലീഡ് എടുത്തുവെങ്കിലും, ഗംഭീരമായ തിരിച്ചുവരവിലൂടെ സുജീത് മത്സരം തിരിച്ചുപിടിക്കുകയായിരുന്നു. തുടർന്ന് ക്വാർട്ടർ ഫൈനലിൽ ഇറാനുമായുള്ള മത്സരത്തിൽ ഒരു പോയിന്റ് പോലും വഴങ്ങാതെ സുജീത് മികച്ച വിജയം നേടി.

ബോക്സിങ് പുരുഷന്മാരുടെ 80 കിലോഗ്രാം വിഭാഗത്തിൽ അങ്കുഷ് പംഗലും സ്വർണം നേടി. വനിതകളുടെ 75 കിലോഗ്രാം ബോക്‌സിങ് ഫൈനലിൽ ചൈനയുടെ ബാവോ സിയെയെ നേരിട്ട ഒളിമ്പിക് മെഡൽ ജേതാവ് ലവ്‌ലിന ബോർഗോഹെയ്ൻ സ്വർണ മെഡൽ സ്വന്തമാക്കി. ഇതിഹാസതാരം മേരികോമിന് ശേഷം ഏഷ്യൻ ഗെയിംസ് ചാമ്പ്യനാകുന്ന രണ്ടാമത്തെ മാത്രം വനിതാ താരമാണ് ലവ്‌ലിന. വനിതകളുടെ 65 കിലോഗ്രാം വിഭാഗത്തിൽ പർവീൺ ഹൂഡയും സ്വർണം നേടി.

Leave a Reply

Your email address will not be published. Required fields are marked *