ഗ്യാനേഷ് കുമാറിന് ഇന്ന് ഏറെ നിര്‍ണ്ണായകം ; നീക്കം ചെയ്യണമെന്ന ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന് ഇന്ന് ഏറെ നിര്‍ണ്ണായകം. അദ്ദേഹത്തെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അതിനിടയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധവും ശക്തമാകുകയണ്. ഡല്‍ഹിയില്‍ ഇന്നും വിദ്യാര്‍ഥി യുവജന സംഘടനകള്‍ പ്രതിഷേധം സംഘടിപ്പിക്കും. നാളെ തെര​ഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് ഇന്ത്യാ സഖ്യം മാര്‍ച്ചും നടത്തുണ്ട്.

പ്രതിഷേധങ്ങള്‍ തുടരുന്നതിനാല്‍ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി. കോണ്‍ഗ്രസ് ഇന്ന് പിസിസി അധ്യക്ഷന്മാരുടെ യോഗം ചേരുന്നുണ്ട്. സംസ്ഥാന ങ്ങളിലെ തുടര്‍സമര പരിപാടികളാണ് ലക്ഷ്യം. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഇന്ന് ഗ്യാനേഷ്കുമാറിന് എതിരായ ഹര്‍ജി കള്‍ പരിഗണിക്കുന്നത്. ശൈല്‍ദേന്ദ്ര മണി ത്രിപാഠി,രാകേഷ് കുമാര്‍ സിംഗ് എന്നിവരാണ് ഹര്‍ജിക്കാര്‍. പ്രതിപക്ഷ എംപിമാരും ഇന്ത്യ നേതാക്കളും ഉള്‍പ്പെട്ട തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനം ലക്ഷ്യമിട്ടുള്ള ഇന്ത്യ സഖ്യത്തിന്റെ മാര്‍ച്ചും നാളെയാണ്.

ഗ്യാനേഷ് കുമാറിനെ പ്രോസിക്യൂട്ട് ചെയ്യണം , എഎസ്ഐആര്‍ തീരുമാനങ്ങള്‍ റദ്ദാക്കണമെന്നും വോട്ടര്‍മാരുടെ പേരുകള്‍ നീക്കം ചെയ്തതില്‍ എസ്ഐടി അന്വേഷണം നടത്തണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലെ മറ്റു രണ്ട് കമ്മീഷണര്‍മാരുടെ അഭിപ്രായങ്ങള്‍ പരിഗണിക്കാതെ ഏകപക്ഷീയമായി ഗ്യാനേഷ് കുമാര്‍ തീരുമാനമെടുത്തുവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *