സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു; പവന് 120 രൂപയാണ് കുറഞ്ഞത്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില കുറഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്. 1,09,280 രൂപായണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 13,660 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

തൊഴിലവസരങ്ങളുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ നിന്ന് പുറത്തുവന്ന റിപ്പോര്‍ട്ട് അടക്കമുളള വിഷയങ്ങളായിരുന്നു സ്വര്‍ണവിലയെ സ്വാധീനിച്ചത്. തൊഴിലവസരങ്ങളുമായി ബന്ധപ്പെട്ട് പ്രതീക്ഷിച്ച വളര്‍ച്ച നേടാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. ഇതിന് പുറമെ എണ്ണവിലയും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.

നിലവില്‍ ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് നൂറ് ഡോളറിന് മുകളിലാണ്. ബോണ്ട് യീല്‍ഡ് ഉയര്‍ന്ന് നില്‍ക്കുന്നതും ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും സ്വര്‍ണ്ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *