തിരുവനന്തപുരം: പിഎസ്സി പരീക്ഷാ- നിയമനക്രമക്കേടിൽ വീണ്ടും അന്വേഷണം. സംസ്കൃത സർവകലാശാലയിലെ മുൻ എസ്എഫ്ഐ പ്രവർത്തകരുടെ നിയമനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ആഭ്യന്തരമന്ത്രി ഉത്തരവിട്ടു. ക്രൈം ബ്രാഞ്ച് ഐജി അജീത ബീഗം അന്വേഷിക്കും. 2024-25 കാലത്തെ സർക്കാർ സ്കൂളുകളിലെ അധ്യാപക നിയമനങ്ങളിലാണ് അന്വേഷണം നടക്കുന്നത്. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആണ് പരാതി നൽകിയത്
രാഷ്ട്രീയ സ്വാധീനത്തിന്റെ ഫലത്തിലാണ് എസ്എഫ്ഐ നേതാക്കൾ കൂട്ടത്തോടെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടതെന്നും ഒരുമിച്ച് നിയമനം ലഭിച്ചതെന്നുമാണ് ആരോപണം. കുഫോസിലും നേരത്ത സമാനമായ ആരോപണം ഉയർന്നിരുന്നു. കുഫോസിലെ 38 വിദ്യാർഥികൾക്ക് ഫിഷറീസ് എക്സറ്റൻഷൻ ഓഫീസറായി നിയമനം ലഭിച്ചതായായിരുന്നു പരാതി. ഇതിന് പിന്നാലെയാണ് അധ്യാപക നിയമനത്തിലും പരാതി ഉയർന്നത്.
ചോദ്യപേപ്പറുകൾ തയ്യാറാക്കിയത് സംസ്കൃത സർവകലാശാലയിലെ ഇടത് അധ്യാപകരെന്നാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. കാലടി സർവകലാശാലയിലെ നിരവധി മുൻ വിദ്യാർഥികൾക്ക് ഒന്നിച്ച് നിയമനം ലഭിക്കുകയായിരുന്നു. എറണാകുളം ജില്ലയിലെ മുൻ ഡിവൈഎഫ്ഐ നേതാവു കൂടിയായ ഒരു പിഎസ്സി അംഗവും നിയമന ക്രമക്കേടിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. സംഭവത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് ആഭ്യമന്തരമന്ത്രി നിർദേശിച്ചത്.
അതേസമയം കാലടി സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ അന്വേഷിക്കാന്‍ സിന്‍ഡിക്കേറ്റ് അന്വേഷിക്കും. ഇതിനായി പ്രത്യേക ഉപസമിതിയെ സിന്‍ഡിക്കേറ്റ് യോഗം നിയോഗിച്ചു. കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് 19 അധ്യാപകരെയാണ് നിയമിച്ചത്. ഇത് അധിക നിയമനമാണെന്ന ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം നടത്തുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ നിയമനങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും സിന്‍ഡിക്കേറ്റ് യോഗത്തില്‍ ആവശ്യം ഉയര്‍ന്നു. ഇക്കാര്യം സര്‍ക്കാരിനോട് ആവശ്യപ്പെടും. ഓണ്‍ലൈന്‍ ആയി ചേര്‍ന്ന യോഗത്തില്‍ രജിസ്ട്രാര്‍, ഫിനാന്‍സ് കണ്ട്രോളര് നിയമനം എന്നിവയായിരുന്നു യോഗത്തിന്റെ പ്രധാന അജണ്ട. ഇതോടൊപ്പമാണ് ഓഡിറ്റ് റിപ്പോര്‍ട്ടും ചര്‍ച്ചയായത്.