2026-ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം; ഇന്ത്യൻ വംശജയായ നവനീതം ‘നവി’ പിള്ളയ്ക്ക്

ഓസ്‌ലോ: 2026-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം പ്രശസ്ത ദക്ഷിണാഫ്രിക്കൻ മനുഷ്യാവകാശ പ്രവർത്തകയും മുൻ യുഎൻ ഉദ്യോഗസ്ഥയുമായ നവനീതം ‘നവി’ പിള്ളയ്ക്ക് നൽകാൻ നോർവീജിയൻ നോബൽ കമ്മിറ്റി തീരുമാനിച്ചു. നീതിയും അന്താരാഷ്ട്ര നിയമങ്ങളും ശക്തിപ്പെടുത്തി സമാധാനം ഉറപ്പാക്കാൻ നടത്തുന്ന ആഗോള പോരാട്ടങ്ങളെ മുൻനിർത്തിയാണ് പുരസ്കാരം.

ദക്ഷിണാഫ്രിക്കയിലെ ഹൈക്കോടതി, റുവാണ്ടയ്ക്കായുള്ള അന്താരാഷ്ട്ര ക്രിമിനൽ ട്രിബ്യൂണൽ, അന്താരാഷ്ട്ര ക്രിമിനൽ കോടതി എന്നിവയിൽ ജഡ്ജിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണറായും അവർ പ്രവർത്തിച്ചിട്ടുണ്ട്.മ്യാൻമറിനെതിരെയുള്ള റോഹിങ്ക്യൻ കേസ് പരിഗണിക്കുന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ നിലവിൽ ജഡ്ജിയാണ് നവി പിള്ള. ഈ വർഷത്തെ സമാധാന പുരസ്കാരത്തിനായി 287 നാമനിർദ്ദേശങ്ങളാണ് നോർവീജിയൻ നൊബേൽ സമിതിക്ക് ലഭിച്ചത്. 12 ദശലക്ഷം സ്വീഡിഷ് ക്രോണർ (ഏകദേശം 1.2 മില്യൺ ഡോളർ) ആണ് സമ്മാനത്തുക.

Leave a Reply

Your email address will not be published. Required fields are marked *