കൊച്ചി: ഗൾഫ് മേഖലയിലെ സംഘർഷ സാഹചര്യത്തിൽ കൊച്ചിയിൽ നിന്ന് സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള 10 വിമാന സർവീസുകൾ റദ്ദാക്കി. ഒക്ടോബർ 11,12,13 തീയതികളിലുള്ള സർവീസുകളാണ് റദ്ദാക്കിയതെന്ന് സിയാൽ അധികൃതർ അറിയിച്ചു. ദോഹ, റാസൽഖൈമ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളും ഇതിൽ ഉൾപ്പെടുന്നു.
ഫ്ലൈനാസ്: എക്‌സ്‌വൈ 399/400 കൊച്ചി – റിയാദ് – കൊച്ചി, എയർ ഇന്ത്യ എക്‌സ്‌പ്രസ്: ഐഎക്‌സ് 476 – ദോഹ – കൊച്ചി, എയർ ഇന്ത്യ എക്‌സ്‌പ്രസ്:ഐഎക്സ് 475 – കൊച്ചി – ദോഹ, ആകാശ എയർ: ക്യുപി 523 – കൊച്ചി – റിയാദ്, ആകാശ എയർ: ക്യുപി 550 – കൊച്ചി – ജിദ്ദ, ഇൻഡിഗോ: 6ഇ 1517- കൊച്ചി – റാസൽ ഖൈമ (രാത്രി 9.30ന് ) എന്നീ വിമാനങ്ങളാണ് ഓക്ടോബർ 11ന് റദ്ദാക്കിയത്.
ഒക്ടോബർ 13ന് ആകാശ എയർ: ക്യുപി 551 – ജിദ്ദ – കൊച്ചി, ആകാശ എയർ: ക്യുപി 524 റിയാദ് – കൊച്ചി. ആകാശ എയർ: ക്യുപി 523 – കൊച്ചി – റിയാദ് എന്നീ വിമാനങ്ങൾ റദ്ദാക്കി. ഒക്‌ടോബർ 13ന് ആകാശ എയർ ക്യുപി 524 – റിയാദ് – കൊച്ചി വിമാനവും റദ്ദാക്കി. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് തങ്ങളുടെ യാത്രയുടെ സ്ഥിതി ഉറപ്പുവരുത്തണമെന്ന് സിയാൽ അധികൃതർ അറിയിച്ചു.