ഓംപ്രകാശ് മാത്തൂർ കേരളത്തിന്റെ ഗവർണറാകും ,​ രാജേന്ദ്ര ആർലേക്കർ തമിഴ്‌നാട്ടിലേക്ക്

ന്യൂഡൽഹി : മുതിർന്ന ബി.ജെ,.പി നേതാവ് ഓംപ്രകാശ് മാത്തൂർ കേരളത്തിന്റെ പുതിയ ഗവർണറാകും. നിലവിൽ സിക്കിം ഗവർണറാണ്. കേരളത്തിന്റെ ഇപ്പോഴത്തെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ തമിഴ്‌നാട് ഗവർണറാകും. കേരളത്തിനൊപ്പം തമിഴ്‌നാടിന്റെ അധിക ചുമതലയും നിർവഹിച്ചു വരികയായിരുന്നു ആർലേക്കർ. സുധ യാദവാണ് കർണാടകത്തിന്റെ പുതിയ ഗവർണർ.. ദുഷ്യന്ത് ഗൗതം സിക്കിമിലും ,​ ബ്രജ് മോഹൻ റാം ഒഡിഷയിലും ഗവർണറാകും. ധാൽ സിംഗ് ബിസേനിനെ ഉത്തരഖണ്ഡ് ഗവർണറായും നിയമിച്ചു.

രാജസ്ഥാനിലെ പാലി ജില്ലയിൽ ജനിച്ച ഓംപ്രകാശ് മാത്തൂർ ആർ.എസ്.എസ് പ്രചാരകനായാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാംഗമായും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും അടുത്ത വിശ്വസ്തരിൽ ഒരാളാണ്. മോദി മുഖ്യമന്ത്രിയായിരുന്നപ്പോൾ ഗുജറാത്തിന്റെ ചുമതലയുള്ള ബി.ജെ.പി നേതാവായിരുന്നു മാത്തൂർ. തിരഞ്ഞെടുപ്പ് തന്ത്രജഞനായും അറിയപ്പെടുന്നു. 2024 ജൂലായിലാണ് സിക്കിം ഗവർണറായി നിയമിതനാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *