കൊച്ചി: മാസപ്പടിക്കേസില് ഡിവിഷന് ബഞ്ചിലും പിണറായി വിജയന് തിരിച്ചടി. എഫ്ഐആര് ഇടാനുള്ള സിംഗിള് ബഞ്ചിന്റെ വിധിക്കെതിരേ അപ്പീല് ഫയല് ചെയ്യാനുള്ള ഹര്ജി ഫയലില് സ്വീകരിക്കേണ്ടതില്ലെന്ന് ഡിവിഷന് ബഞ്ച് തീരുമാനിച്ചു. എഫ്ഐആര് റജിസ്റ്റര് ചെയ്തതില് പരാതിയുണ്ടെങ്കില് മറ്റൊരു മാര്ഗ്ഗം തേടാമെന്ന് ഡിവിഷന് ബഞ്ച് വ്യക്തമാക്കി. പിണറായിക്കും വീണയ്ക്കും വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ് ഡിവിഷന് ബഞ്ചിന്റെ ഉത്തരവ്. ജസ്റ്റിസുമാരായ കെ നടരാജൻ, ജോൺസൻ ജോൺ എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പറഞ്ഞത്.
മാസപ്പടി കേസില് പിണറായിവിജയന് വീണ്ടും തിരിച്ചടി ; എഫ്ഐആര് ഇടാമെന്ന സിംഗിള് ബഞ്ച് വിധി ശരിവെച്ചു