ചിക്കാഗോ: ചിക്കാഗോ സർവ്വകലാശാലയ്ക്ക് സമീപം നടന്ന ഒരു ഫ്രറ്റേണിറ്റി പാർട്ടിയിൽ വച്ച് 21-കാരിയായ യുവതി ലൈംഗിക അതിക്രമത്തിന് ഇരയായതായി പരാതി. വസ്ത്രങ്ങൾ അഴിച്ചുമാറ്റപ്പെട്ട നിലയിലും ഒരു വ്യക്തി കൈകൾ പിടിച്ചുവെച്ചിരിക്കുന്ന അവസ്ഥയിലും പൂട്ടിയിട്ട ബാത്ത്റൂമിനുള്ളിൽ നിന്നാണ് കൂട്ടുകാരി ഇവരെ കണ്ടെത്തിയത്. ദി ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്.
മൃഗീയം! ‘എപ്പോഴാണ് എന്റെ ഊഴം?’: ചിക്കാഗോ ഫ്രറ്റേണിറ്റി പാർട്ടിയിൽ യുവതി പീഡിപ്പിക്കപ്പെടുമ്പോൾ ആർത്തുവിളിച്ച് പുരുഷന്മാർ!