ഡെറാഡൂണ്: ഉത്തരാഖണ്ഡ് മന്ത്രിസഭയിലെ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി രേഖ ആര്യ തന്റെ ഭര്ത്താവ് ഗിര്ധാരി ലാല് സാഹുവിനെതിരെ (പപ്പു ഗിര്ധാരി എന്നും അറിയപ്പെടുന്നു) ഗര്ഹി കാന്ത് പോലീസ് സ്റ്റേഷനില് വ്യാഴാഴ്ച വൈകുന്നേരം പരാതി നല്കി. മര്ദ്ദനം, വഞ്ചന, വ്യാജരേഖ ചമയ്ക്കല്, വധശ്രമം തുടങ്ങിയ ആരോപണങ്ങളാണ് പരാതിയിലുള്ളത്. രാത്രി വൈകി പുറത്തുവിട്ട ഒരു വീഡിയോയിലൂടെയാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ പ്രായപൂര്ത്തിയാകാത്ത മക്കളെ ഭര്ത്താവ് ഭീഷണിപ്പെടുത്തിയതായും അവര് ആരോപിച്ചു.
മന്ത്രിക്കും രക്ഷയില്ല! ഉത്തരാഖണ്ഡ് മന്ത്രി ഭര്ത്താവിനെതിരെ എഫ്ഐആര് രജിസ്റ്റര് ചെയ്തു; പരസ്ത്രീബന്ധം ചോദ്യം ചെയ്തപ്പോൾ മർദ്ദനവും വധശ്രമവും