വെള്ളം മോഷ്ടിച്ചു, പിന്നാലെ പണി കിട്ടി: രണ്ടര ലക്ഷം രൂപ പിഴയടയ്ക്കാൻ വാട്ടർ അതോറിറ്റി നോട്ടീസ്

തിരുവനന്തപുരം: കേരള വാട്ടര്‍ അതോറിറ്റിയുടെ പി ടി പി സബ്‌ ഡിവിഷന്‌ കീഴില്‍ ജലമോഷണം കണ്ടെത്തി. ആറാമട പള്ളിക്കു സമീപം തങ്കരാജ്‌ എന്ന വ്യക്തിയുടെ പേരില്‍ TMA/2721/S എന്ന ഉപഭോക്തൃ നമ്പരില്‍ എടുത്തിട്ടുള്ള കുടിവെള്ള കണക്ഷനിലാണ് വാട്ടർ അതോറിറ്റി മീറ്റർ റീഡർ നടത്തിയ പരിശോധനയിൽ ജലമോഷണം കണ്ടെത്തിയത്.

കണക്ഷന്റെ മീറ്റര്‍ പോയിന്‍റിനു മുന്‍പായി അനധികൃത പൈപ്പ് ലൈൻ ബന്ധിപ്പിച്ച് കിണറ്റിനുള്ളിലേക്ക്‌ ജലം ശേഖരിക്കുന്നതായി ശ്രദ്ധയില്‍പ്പെടുകയും തുടര്‍ന്ന്‌ നോട്ടിസ്‌ നല്‍കി കുടിവെള്ള കണക്ഷൻ വിച്ഛേദിക്കുകയുമായിരുന്നു. കണക്ഷന്‍ നിലനില്‍ക്കുന്ന കെട്ടിടത്തില്‍ കടമുറികളും ജെ.ജെ. ലോഡ്ജ്‌ എന്ന സ്ഥാപനവും പ്രവര്‍ത്തിക്കുന്നുണ്ട്‌. കുടിവെള്ള ചാർജും പിഴയുമുൾപ്പെടെ 248522 രൂപ അടയ്ക്കാനായി ഉപഭോക്താവിന് നോട്ടീസ് നൽകിയിട്ടുണ്ട്. തുട‍ർനടപടികളുടെ ഭാ​ഗമായി പൂജപ്പുര പൊലീസിൽ ജലമോഷണം രേഖാമൂലം അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *