നോയിഡ: നഗ്ല ശ്രീ പദം ഗ്രാമത്തിലെ വീട്ടിനുള്ളിൽ ദമ്പതികളെയും അവരുടെ മൂന്ന് പ്രായപൂർത്തിയാകാത്ത മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച രാവിലെ നടന്ന സംഭവത്തിനു കാരണം ഇവർ രാത്രിയിൽ കഴിച്ച നൂഡിൽസിൽ നിന്നുള്ള വിഷബാധയാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ, ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പ്രാഥമിക പരിശോധനയിൽ അത് ഉറപ്പിക്കാനായില്ല. എന്നാൽ, ഇപ്പോൾ ഇതു സംബന്ധിച്ച് കൊലപാതക ആരോപണം പുറത്തുവന്നിരിക്കുന്നു.
‘ഇത് ഭക്ഷ്യവിഷബാധയല്ല; കൊലപാതകമാണ്’: നോയിഡയിൽ ഒരു കുടുംബത്തിലെ 5 പേരുടെ മരണത്തിനു കാരണം സ്വത്ത് തർക്കം?