ബിസിസിഐ മുഖ്യ സെലക്ടറായി പ്രഗ്യാൻ ഓജ; അജിത് അഗാർക്കർക്ക് പകരം നിയമനം

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുരുഷ സെലക്ഷൻ കമ്മിറ്റിയുടെ പുതിയ അധ്യക്ഷനായി മുൻ ഇന്ത്യൻ താരം പ്രഗ്യാൻ ഓജയെ നിയമിച്ചു. അജിത് അഗാർക്കറുടെ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് നിയമനം. മുൻ ഇന്ത്യൻ സ്പിന്നർ രമേഷ് പവാറിനെയും സെലക്ഷൻ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. ബിസിസിഐ തിങ്കളാഴ്ചയാണ് നിയമനങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *