തിരുവനന്തപുരം: കേരള പബ്ലിക് സര്‍വീസ് കമ്മീഷനെതിരേ പരീക്ഷാക്രമക്കേടില്‍ അന്വേഷണം നടക്കുമ്പോള്‍ കമ്മീഷനിലെ ഭിന്നതയും പരസ്യപോരിലേക്ക്. ചെയര്‍മാനെതിരേ കമ്മീഷനിലെ തന്നെ ഒരുവിഭാഗം രംഗത്ത്‌വന്നു. അധികാരപരിധി ദുരുപയോഗം ചെയ്ത് നിര്‍ണായക പരീക്ഷകളില്‍ അട്ടിമറി നടത്തിയെന്നാണ് ആരോപണം. കമ്മീഷന്‍ അംഗങ്ങള്‍ മുഖ്യമന്ത്രിക്ക് നേരത്തേ സമര്‍പ്പിച്ച പരാതി ചര്‍ച്ചയായിട്ടുണ്ട്.
പി.എസ്.സി.യില്‍ ചേരിപ്പോരും ; ചെയര്‍മാനെതിരെ ആരോപണവുമായി കമ്മീഷന്‍ അംഗങ്ങള്‍