സമരം ശക്തമാക്കി എൽപിഎസ്‌ടി റാങ്ക് ഹോൾഡേഴ്സ്; തല മുണ്ഡനം ചെയ്ത് പ്രതിഷേധം, അനിശ്ചിതകാല നിരാഹാരത്തിലേക്ക്

തിരുവനന്തപുരം: കേരള പിഎസ്‌സിയുടെ എൽപിഎസ്ടി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും നിയമനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് തലമുണ്ഡനം ചെയ്ത് ഉദ്യോഗാർത്ഥികൾ. സമരം തുടങ്ങി 113-ാം ദിവസമാണ് ശക്തമായ പ്രതിഷേധത്തിലേക്ക് ഉദ്യോഗാർത്ഥികൾ കടന്നിരിക്കുന്നത്. സമരസമിതി കൺവീനർ വളർമതിയാണ് തല മുണ്ഡനം ചെയ്തത്. അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കുമെന്നും വളർമതി അറിയിച്ചു

സർക്കാരിന്റെ ഭാ​ഗത്തുനിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ തല മുണ്ഡനം ചെയ്ത് നിരാഹാരം ആരംഭിക്കുമെന്ന് റാങ്ക് ഹോൾഡേഴ്സ് മുമ്പ് വ്യക്തമാക്കിയിരുന്നു. എന്നാൽ യാതൊരു തീരുമാനവും ഉണ്ടാകാഞ്ഞ പശ്ചാത്തലത്തിലാണ് ഉദ്യോ​ഗാർഥികൾ നടപടി കടുപ്പിച്ചത്. പിഎസ്‌സി റാങ്ക് ലിസ്റ്റിലുള്ളവർക്ക് അർഹമായ നിയമനം ഉടൻ ഉറപ്പാക്കുക, പ്രധാന ആവശ്യമായ വിദ്യാർത്ഥി-അദ്ധ്യാപക അനുപാതം 1:25 ആയി പുനർനിശ്ചയിക്കുക, എയ്ഡഡ് സ്കൂൾ നിയമനങ്ങൾ പിഎസ്‌സിക്ക് വിടുകയും കോഴ നിയമനങ്ങൾ അവസാനിപ്പിക്കുകയും ചെയ്യുക തുടങ്ങിയവയാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *