പത്താം ക്ളാസ് വിദ്യാർത്ഥിനി മരിച്ച നിലയിൽ; ഇൻസ്റ്റാഗ്രാം കേന്ദ്രീകരിച്ച് അന്വേഷണം

കൊല്ലം: പത്താം ക്ളാസ് വിദ്യാർത്ഥിനിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ഓടനാവട്ടത്ത് രാജി ഭവനിൽ രാജേഷ് – അഞ്ജു ദമ്പതികളുടെ മകൾ മാളവിക (15) ആണ് മരിച്ചത്. തൃക്കണ്ണമംഗൽ എസ്‌കെവി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനിയായിരുന്നു.

ഇന്നലെ വൈകിട്ട് സ്‌കൂൾ വിട്ടതിനുശേഷം അഞ്ചരയോടെ മാളവിക വീട്ടിലെത്തിയിരുന്നു. തുടർന്ന് കുളിക്കാനായി രണ്ടാം നിലയിലെ കിടപ്പുമുറിയിലേയ്ക്ക് പോയി. ഏറെ നേരമായിട്ടും കാണാത്തതിനെത്തുടർന്ന് സഹോദരൻ അന്വേഷിച്ചെത്തി ജനലിലൂടെ നോക്കിയപ്പോഴാണ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് വാതിൽ വെട്ടിപ്പൊളിച്ച് മാളവികയെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മാളവികയ്ക്ക് സ്വന്തമായി മൊബൈൽ ഫോണില്ല. അമ്മയുടെ ഫോൺ ആണ് ഉപയോഗിച്ചിരുന്നത്. ഇൻസ്റ്റാഗ്രാമിലൂടെ ഒരു യുവാവുമായി പരിചയമുണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ പൂയപ്പള്ളി പൊലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *