50 ലക്ഷം രൂപ വീതം നഷ്‌ടപരിഹാരം നൽകണം; വൈദേകം വിവാദത്തിൽ മരുമകനും റിപ്പോർട്ടർ ടിവിക്കും വക്കീൽ നോട്ടീസയച്ച് ഇപി

കണ്ണൂർ: വൈദേകം റിസോർട്ടിലെ നിക്ഷേപവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ മരുമകനായ ശ്യാംജിത്തിനും റിപ്പോർട്ടർ ചാനലിനുമെതിരെ വക്കീൽ നോട്ടീസയച്ച് സിപിഎം നേതാവ് ഇ പി ജയരാജൻ. ഉന്നയിച്ച ആരോപണങ്ങൾ പിൻവലിച്ച് മാപ്പ് പറയണമെന്നും ശ്യാംജിത്തും റിപ്പോർട്ടർ ടിവിയും 50 ലക്ഷം രൂപ വീതം നഷ്‌ടപരിഹാരം നൽകണമെന്നുമാണ് വക്കീൽ നോട്ടീസിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.

ശശിധരൻ കർത്തയുടെ പണം സ്വീകരിച്ചെന്ന വിഷയം സിപിഎമ്മിനെ രാഷ്‌ട്രീയമായും സാമ്പത്തികമായും വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. ഈ ഘട്ടത്തിലാണ് ഇ പി ജയരാജന്റെ കുടുംബത്തിനും റിസോർട്ടിനുമെതിരെ പുതിയ ആരോപണം ഉയർന്നത്. ഇ പി ജയരാജന്റെ സഹോദരിയുടെ മകനായ ശ്യാംജിത്ത് ഫേസ്‌‌ബുക്ക് പോസ്റ്റിലൂടെയാണ് ആരോപണം ഉന്നയിച്ചത്. കർത്തയുടെ ഒമ്പത് കോടി രൂപ വൈദേകം റിസോർട്ടിലേക്ക് വന്നിട്ടുണ്ടായിരുന്നു എന്നതാണ് പോസ്റ്റിലെ പ്രധാന ആരോപണം. പിന്നീട് ഈ പോസ്റ്റ് ശ്യാംജിത്ത് പിൻവലിച്ചെങ്കിലും, ഇതേ ആരോപണം മാദ്ധ്യമങ്ങൾക്ക് മാദ്ധ്യമങ്ങൾക്ക് മുന്നിൽ ഇയാൾ ആവർത്തിച്ചു.

ശ്യാംജിത്ത് തുടർച്ചയായി ആരോപണം ഉന്നയിച്ച പശ്ചാത്തലത്തിലാണ് നിയമനടപടിയുമായി ഇ പി ജയരാജൻ മുന്നോട്ട് പോയത്. വാർത്ത എക്‌സ്‌ക്ലൂസീവായി കാണിച്ചതിനാണ് റിപ്പോർട്ടർ ടിവിക്കും നോട്ടീസ് അയച്ചത്.

Leave a Reply

Your email address will not be published. Required fields are marked *