വയനാട് പനമരത്ത് ഗർഭിണിക്ക് അയേൺ ഇഞ്ചക്ഷന് പകരം പേവിഷബാധയ്ക്കുള്ള കുത്തിവെപ്പ് നൽകിയതായി പരാതി

വയനാട്: പനമരം സാമൂഹികാരോഗ്യകേന്ദ്രത്തിൽ ഗർഭിണിയായ യുവതിക്ക് മരുന്ന് മാറി നൽകിയതായി പരാതി. അയേൺ കുറവ് പരിഹരിക്കുന്നതിനുള്ള ഇഞ്ചക്ഷന് പകരം പേവിഷബാധയ്ക്കുള്ള ഇഞ്ചക്ഷൻ നൽകിയെന്നാണ് ആരോപണം.

പനമരം കീഞ്ഞുകടവ് വട്ടുകുത്ത് സ്വദേശിനിയായ റാഹിന ആഷിഖ് (29) ആണ് മരുന്ന് മാറി നൽകിയ സംഭവത്തിൽ പരാതിയുമായി രംഗത്തെത്തിയത്. സംഭവത്തിൽ ആശങ്കയിലായ കുടുംബം അധികൃതരോട് വിശദീകരണം തേടിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ആരോഗ്യവകുപ്പ് അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *