ശ്രീനഗർ: ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും പ്രശസ്ത മാദ്ധ്യമപ്രവർത്തക നിധി റസ്ദാനും വിവാഹിതരായി. വിവാഹചിത്രങ്ങൾ സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചിട്ടുണ്ട്. 'ഇന്നലെ ഒരു പുതിയ യാത്ര ആരംഭിച്ചു' എന്ന കുറിപ്പോടെയാണ് ഒമർ അബ്ദുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. 'ഇറ്റ് ഈസ് ഡൺ ബ്രോ' എന്നുകുറിച്ചുകൊണ്ട് നിധിയും ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം. ശ്രീനഗറിലും ന്യൂഡൽഹിയിലും നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തതെന്നാണ് വിവരം.
ദമ്പതികൾ ഒത്തുതീർപ്പിലെത്തിയതിനെത്തുടർന്ന് ഈ വർഷം ജൂലായിൽ സുപ്രീം കോടതി ഉത്തരവിലൂടെ 56കാരനായ ഉമർ അബ്ദുള്ളയും അദ്ദേഹത്തിന്റെ ആദ്യ ഭാര്യ പായലും തമ്മിലുള്ള വിവാഹബന്ധം വേർപെടുത്തിയിരുന്നു. ദില്ലിയിലെ ഒബ്റോയ് ഹോട്ടലിൽ ജോലി ചെയ്യുന്നതിനിടെ കണ്ടുമുട്ടിയ ഉമർ അബ്ദുള്ളയും പായലും 1994ലാണ് വിവാഹിതരായത്. സാഹിർ, സാമിർ എന്നിങ്ങനെ രണ്ട് ആൺമക്കൾ ഉണ്ട്. 49കാരിയായ നിധിയുടെ രണ്ടാം വിവാഹമാണിത്.
ഒമർ അബ്ദുള്ളയുടെ മാതാപിതാക്കളായ ഫാറൂഖ് അബ്ദുള്ളയും മോള്ളിയും അദ്ദേഹത്തിന്റെ മൂന്ന് സഹോദരിമാരും മറ്റ് ബന്ധുക്കളും സന്നിഹിതരായിരുന്നു. നിധിയുടെ മാതാപിതാക്കളായ മുതിർന്ന മാദ്ധ്യമപ്രവർത്തകൻ എം.കെ. റസ്ദാനും സരള റസ്ദാനും ചടങ്ങിൽ പങ്കെടുത്തു.
A new journey began yesterday 💍@Nidhi https://t.co/BXbdLq2d1H