ചേരാനല്ലൂർ വാഹനാപകടം : തെളിവ് നശിപ്പിക്കാൻ ശ്രമം നടന്നു,​ ജഡ്‌ജിക്കെതിരെ അന്വേഷണം വേണമെന്ന് ജയബാലകൃഷ്ണന്റെ കുടുംബം

കൊച്ചി : ചേരാനല്ലൂർ വാഹനാപകടക്കേസിൽ കാർ ഓടിച്ച 17കാരന്റെ പിതാവായ അഡിഷണൽ ജഡ്ജിയ്ക്കെതിരെ പ്രത്യേക അന്വേഷണം വേണമെന്ന് പരാതി. അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തിയാണ് പൊലീസിൽ പരാതി നൽകിയത്. അപകട

സ്ഥലത്തെത്തിയ ജഡ്‌ജി അവിടെ 20 മിനിട്ടോളം ചെലവഴിച്ചെന്നും തെളിവ് നശിപ്പിച്ചെന്നും പരാതിയിൽ ആരോപിക്കുന്നു. അപകടത്തിൽപ്പെട്ട വാഹനം മാറ്റുകയോ കഴുകി വൃത്തിയാക്കുകയോ ചെയ്തിട്ടുണ്ടോ എന്ന് സംശയമുണ്ട്. കൂടാതെ വാഹനത്തിന് പിന്നിലുണ്ടായിരുന്ന ജഡ്‌ജി എന്ന ഔദ്യോഗിക ബോർഡ് അഴിച്ചുമാറ്റിയതായും വിവരങ്ങളുണ്ട്. സംഭവം നടന്ന സമയം മുതലുള്ള കാര്യങ്ങളിൽ ഗൗരവമായ അന്വേഷണം വേണമെന്നും പരാതിയിൽ പറയുന്നു.

നിയമവിരുദ്ധമായി പൊലീസ് സ്റ്റേഷനിൽ എത്തി പൊലീസുകാരെ സ്വാധീനിച്ചെന്നും അന്വേഷണത്തിൽ തെറ്റായ രീതിയിൽ ഇടപെട്ടെന്നും കുടുംബം ആരോപിക്കുന്നു. ഇതിലൂടെ പ്രതിക്ക് ചുമത്തേണ്ട വകുപ്പുകൾ ഒഴിവാക്കാൻ ശ്രമിച്ചതായും ആരോപണമുണ്ട്. തെളിവ് നശിപ്പിച്ച സംഭവത്തിൽ പ്രത്യേക എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌ത് വിശദമായ അന്വേഷണം നടത്തണമെന്നാണ് ജയബാലകൃഷ്ണന്റെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്.

അഡിഷണൽ ജഡ്‌ജിയെ ജില്ലാ ക്രൈംബ്രാ്ഞ്ച് ഉദ്യോഗസ്ഥർ ഇതിനോടകം രണ്ട് തവണ ചോദ്യം ചെയ്തിരുന്നു. 17കാരനുമായും രണ്ട് തവണ അന്വേഷണ സംഘം അഭിമുഖം നടത്തി. കേസിൽ 17കാരന്റ ജാമ്യം റദ്ദാക്കാനുള്ള ഹർജി പരിഗണിച്ച കോടതി കേസ് ഡയറി ഹാജരാക്കാൻ അന്വേഷണ ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *