മലപ്പുറം: കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വിസി സിസ തോമസിനെതിരെ പ്രതിഷേധിച്ച എസ്എഫ്‌ഐ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പ്രതികാര നടപടി. സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ല. ഹൈക്കോടതി വിധിക്കെതിരെ തിങ്കളാഴ്ച ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കാനാണ് വിസിയുടെ തീരുമാനം.
ബുധനാഴ്ചയാണ് വിദ്യാര്‍ത്ഥികളുടെ പരീക്ഷ തുടങ്ങുന്നത്. വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതാതിരിക്കാന്‍ ചരിത്രത്തിലാദ്യമായാണ് സര്‍വകലാശാല കോടതി കയറുന്നത്. കോടതി ഉത്തരവുണ്ടായിട്ടും പരീക്ഷ രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കാത്ത സര്‍വകലാശാല നടപടിക്കെതിരെ വിദ്യാര്‍ത്ഥി പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്.
അതേസമയം, കാലടി സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ സിസ തോമസിനെ കയ്യേറ്റം ചെയ്തതിന് വിദ്യാര്‍ഥികള്‍ക്കെതിരെ തെളിവില്ലെന്നാണ് റിപ്പോര്‍ട്ട്. അച്ചടക്ക സമിതി അംഗം ഡോ. കെഎസ് ജിനിതയുടെ റിപ്പോര്‍ട്ട് എസ്എഫ്‌ഐ പുറത്തുവിട്ടു.വിദ്യാര്‍ഥികളെ പുറത്താക്കാന്‍ ആധാരമായ പരാതിയുടെ ഗൂഢാലോചന നടന്നത് ലോക്ഭവനിലെന്നാണ് എസ്എഫ്‌ഐയുടെ ആരോപണം. സമരം കഴിയുമ്പോള്‍ സിസ തോമസിന് പരാതി ഉണ്ടായിരുന്നില്ലെന്നും പിന്നീട് പരാതി വന്നത് ഗവര്‍ണറുടെയും സിസ തോമസിന്റെയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെയും ഗൂഢാലോചനയില്‍ നിന്നാണെന്നും എസ്എഫ്എ െആരോപിച്ചു.