കൊച്ചി: ചേരാനെല്ലൂര്‍ അപകടക്കേസില്‍ കേസിലെ പ്രധാനപ്രതിയായ 17 കാരന്റെ പിതാവായ ജില്ലാ ജഡ്ജിക്ക് ഹൈക്കോടതി സിംഗിള്‍ബഞ്ച് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഇതിനെ എതിര്‍ത്ത് വിശദമായ സത്യവാങ്മൂലം നല്‍കിയ സര്‍ക്കാരിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിക്കുകയും പരിഹസിക്കുകയും കോടതി ചെയ്തു. കേസിലെ രണ്ടാമത്തെ പ്രതിയാണ് 17 കാരന്റെ പിതാവും കാറിന്റെ ഓണറുമായ ജില്ലാ ജഡ്ജി.
കേസില്‍ ജില്ലാ ജഡ്ജിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ക്കാന്‍ 16 പേജുകള്‍ വരുന്ന നീണ്ട സത്യവാങ്മൂലമാണ് സര്‍ക്കാര്‍ നല്‍കിയത്. എന്നാല്‍ എന്തിനാണ് ഇത്ര വിശദമായ സത്യവാങ്മൂലമെന്ന് കോടതി പരിഹസിച്ചു. എഡിജിപി ഹാജരാകാകേണ്ട എന്ത് പ്രതേ്യകതയാണ് ഈ കേസിന് ഉണ്ടായിരുന്നതെന്നും ചോദിച്ചു. ജില്ലാ ജഡ്ജിയെ ജയിലില്‍ അടച്ച ശേഷം േചാദ്യം ചെയ്യണം എന്നാണോ ഉദ്ദേശമെന്നും ഇതുവരെയുള്ള ചോദ്യം ചെയ്യലില്‍ ജില്ലാ ജഡ്ജി സഹകരിച്ചില്ലേ എന്നും ചോദിച്ചു. ആറു മണിക്കൂര്‍ നീണ്ട എസ്‌ഐടി ചോദ്യം ചെയ്യലിന് നിന്നുതന്നയാളാണ് ജില്ലാ ജഡ്ജി. അതുകൊണ്ട് കസ്റ്റഡിയിലുള്ള ചോദ്യം ചെയ്യല്‍ ഈ കേസില്‍ അനിവാര്യമല്ലെന്നും കോടതി പറഞ്ഞു.
ജില്ലാ ജഡ്ജി ഹൈക്കോടതിയുടെ നിരീക്ഷണത്തിലാണെന്നും പറഞ്ഞു. അതേസമയം സുഗമമായ ചോദ്യം ചെയ്യലിന് വേണ്ടിയാണ് കസ്റ്റഡിയില്‍ ചോദിച്ചതെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ കോടതിയെ ധരിപ്പിച്ചത്. സര്‍ക്കാര്‍ ഇത്ര വിദശമായ മറുപടി നല്‍കിയത് സാമൂഹ്യമാധ്യമങ്ങള്‍ നല്‍കുന്ന സമ്മര്‍ദ്ദം കൊണ്ടാണോ എന്നും ചോദിച്ചു. എല്ലാ കേസുകളിലും ജാമ്യാപേക്ഷ എതിര്‍ത്ത് ഈ രീതിയില്‍ സത്യവാങ്മൂലം നല്‍കിയാല്‍ ഹൈേക്കാടതിക്ക് സഹായകരാമകുമെന്നും പരിഹസിച്ചു.