താനെ: മഹാരാഷ്ട്രയിലെ താനെയിൽ നിന്ന് 5.2 കോടി രൂപ വിലമതിക്കുന്ന 500 മില്ലിഗ്രാമിലധികം പാമ്പിൻവിഷം പൊലീസ് പിടികൂടി. സംഭവത്തിൽ മുഹമ്മദ് ഡാനിഷ് ഫായിം ഖാൻ (23), അബ്ദുൾ കരീം റാഷിദ് അഹമ്മദ് ഷെയ്ഖ് (51), ഫൈസാൽ അബ്ദുൾ അസീസ് (30), ഫാറൂഖ് അലി അബ്ദുൾ അലി (37), നൂർ മുഹമ്മദ് വാലി മുഹമ്മദ് ഷെയ്ഖ് (47) എന്നിവരെ അറസ്റ്റ് ചെയ്തു.
മുഹമ്മദ് ഡാനിഷ് ഫായിം ഖാൻ അബ്ദുൾ കരീം റാഷിദ് അഹമ്മദ് ഷെയ്ഖ് എന്നിവരിൽ നിന്ന് 250 മില്ലിഗ്രാമും 260 മില്ലിഗ്രാമും മൂർഖൻ വിഷം അടങ്ങിയ രണ്ട് കുപ്പികൾ പിടികൂടി. കാഷിഗാവ് പ്രദേശത്തെ ദോഡിയ പെട്രോൾപമ്പിന് സമീപത്തുനിന്നാണ് ഇവരെ പിടികൂടിയത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.