കൗണ്‍സിലിംഗില്‍ വെളിപ്പെടുത്തല്‍ ; ജിംട്രെയ്‌നറെ പൊക്കി, കൂടുതല്‍ പേര്‍ കുടുങ്ങും ; കോവളത്ത് വീണ്ടും പെണ്‍കുട്ടിക്ക് പീഡനം

തിരുവനന്തപുരം: കോവളത്ത് നിന്നും പീഡനവാര്‍ത്ത വീണ്ടും. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഒന്നിലധികം പേര്‍ പീഡിപ്പിച്ചതായാണ് വിവരം. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലാകുകയും മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള നീക്കങ്ങള്‍ പോലീസ് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. കോവളം പോലീസാണ് കേസ് എടുത്തിരിക്കുന്നത്. കൗണ്‍സിലിംഗിലാണ് പെണ്‍കുട്ടി വിവരം പുറത്തുപറഞ്ഞതിന് പിന്നാലെയാണ് പോലീസ് നീക്കം.

പ്രാഥമികാന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റിലായ ആളുടെ വിവരം പുറത്തുവിട്ടിട്ടില്ല. അറസ്റ്റിലായിരിക്കുന്ന ആള്‍ ജിം ട്രെയ്‌നര്‍ ആണെ ന്നാണ് പ്രാഥമിക വിവരം. മറ്റൊരാള്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്. കൂടുതല്‍ ആളുകള്‍ പീഡനത്തില്‍ ഭാഗമായിട്ടുണ്ട്. പെണ്‍കുട്ടിയോട് വിവരം ചോദിച്ചറിഞ്ഞ് അവരിലേക്ക് കൂടി എത്താനാണ് പോലീസിന്റെ ശ്രമം. പെണ്‍കുട്ടിയെ പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് വിവരം.

കോവളത്ത് സ്പായില്‍ അന്യസംസ്ഥാനത്തു നിന്നുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിന് ഇരയായിരുന്നു. ഈ സംഭവത്തില്‍ പോലീസ് അന്വേഷണവും അറസ്റ്റുകളും നടക്കുന്ന സാഹചര്യത്തിലാണ് കോവളത്ത് നിന്നും മറ്റൊരു വിവരം കൂടി പുറത്തുവന്നിരിക്കുന്നത്. ഈ സംഭവത്തില്‍ സ്പാ ജീവനക്കാര്‍ക്ക് പുറമേ തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടറും പെണ്‍കുട്ടിയെ എത്തിച്ച ഇടനിലക്കാരിയടക്കം പിടിയിലായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *