ദുരന്തങ്ങൾ താണ്ടി പുതിയ ജീവിതത്തിലേക്ക്; ശ്രുതിക്ക് കൂട്ടായി ഇനി സന്ദീപ്, വിവാഹം ഗുരുവായൂരിൽ

കൽപ്പറ്റ: ചൂരൽമലയിലെ ഉരുൾപൊട്ടലിൽ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട ശ്രുതി സുരേഷ് ജീവിതത്തിലെ പുതിയ അധ്യായത്തിലേക്ക്. ദുരന്തങ്ങളുടെ വേദനകൾ അതിജീവിച്ച ശ്രുതി ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ സന്ദീപ് ശങ്കരന് താലിചാർത്തി. വയനാട് കലക്ടറേറ്റിലെ റവന്യൂ ജീവനക്കാരനായ സന്ദീപാണ് ശ്രുതിയുടെ വരൻ. കിഴക്കേ നടയിലെ ഒന്നാം നമ്പർ മണ്ഡപത്തിലായിരുന്നു വിവാഹച്ചടങ്ങുകൾ.

മുൻ റവന്യൂ മന്ത്രി കെ. രാജനായിരുന്നു വിവാഹത്തിൽ രക്ഷാകർത്താവിന്റെ സ്ഥാനത്ത് നിന്ന് എല്ലാ കാര്യങ്ങൾക്കും നേതൃത്വം നൽകിയത്. ശ്രുതിയുടെ വിവാഹം എല്ലാവർക്കും സന്തോഷം നൽകുന്ന അനുഭവമാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ ഘട്ടങ്ങളിലും ശ്രുതിക്കൊപ്പം നിൽക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഒരുമിച്ച് ജോലി ചെയ്യുന്ന ഒരാളുടെ കൈകളിലേക്ക് അവളെ ഏൽപ്പിക്കാനായതിൽ ഏറെ സന്തോഷമുണ്ടെന്നും കെ. രാജൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

വിവാഹശേഷം ഏറെ സന്തോഷമുണ്ടെന്ന് ശ്രുതിയും പ്രതികരിച്ചു. തന്റെ ജീവിതത്തിലെ ദുരന്തങ്ങളെല്ലാം അറിഞ്ഞുകൊണ്ട് കൈപിടിച്ചയാളാണ് സന്ദീപെന്നും ഇരുവരുടെയും മുന്നോട്ടുള്ള ജീവിതം സന്തോഷകരമാകട്ടെയെന്ന് പ്രാർഥിക്കുന്നതായും ശ്രുതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *