ബാങ്ക് വിവരങ്ങൾ ചോർത്തി പണം തട്ടൽ; കൊച്ചിയിൽ മൂന്നംഗ സൈബർ തട്ടിപ്പ് സംഘം പിടിയിൽ

കൊച്ചി: ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൈക്കലാക്കി പണം തട്ടുന്ന സംഘത്തിലെ മൂന്ന് പേർ പിടിയിൽ. എറണാകുളം സ്വദേശികളായ വിപിൻ വിൻസെന്റ്, അജിത് വർഗീസ്, പാലക്കാട് സ്വദേശി മുഹമ്മദ് റോഷൻ എന്നിവരാണ് അറസ്റ്റിലായത്. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകിയാൽ പണം നൽകാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു പ്രതികളുടെ തട്ടിപ്പ്.

വ്യാജ സമൂഹമാധ്യമ അക്കൗണ്ടുകൾ വഴി ആളുകളുമായി പരിചയപ്പെട്ടാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്. ബാങ്ക് അക്കൗണ്ടിലേക്ക് പണം നൽകാമെന്ന് വാഗ്ദാനം ചെയ്ത് ആളുകളിൽനിന്ന് അക്കൗണ്ട് വിവരങ്ങൾ കൈക്കലാക്കുകയായിരുന്നു രീതി.

ഇത്തരത്തിൽ ലഭിക്കുന്ന ബാങ്ക് പാസ്ബുക്കുകൾ, എടിഎം കാർഡുകൾ, ചെക്ക് ബുക്കുകൾ എന്നിവ മറ്റ് തട്ടിപ്പ് സംഘങ്ങൾക്ക് മറിച്ചുവിൽക്കുകയായിരുന്നു പ്രതികൾ ചെയ്തിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *