കോട്ടയം : സിഐടിയു സംസ്ഥാന സമ്മേളന റിപ്പോര്‍ട്ടില്‍ പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനം.സർക്കാർ തൊഴിലാളി വിഭാഗത്തെ പരിഗണിക്കുകയോ അവരുടെ പ്രശ്നങ്ങൾ കേൾക്കുകയും ചെയ്തില്ലെന്ന് വിമർശനം. തൊഴിലാളികൾക്ക് ന്യായമായ ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നതിൽ സർക്കാരിന് വീഴ്ച ഉണ്ടായി.തൊഴിലാളികളെ പരിഗണിക്കാത്തതിന്റെ ഫലമാണ് തെരഞ്ഞെടുപ്പിൽ കണ്ടതെന്നും റിപ്പോർട്ടിൽ പറയുന്നു
ജനസംഖ്യയില്‍ വലിയ വിഭാഗവും തൊഴിലാളികളാണ്. അവരെ പിണറായി സര്‍ക്കാര്‍ അവഗണിച്ചു. തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം തൊഴിലാളികളായ അടിസ്ഥാന വിഭാഗം ആകുന്നതാണെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. അടിത്തറയായിരുന്ന പരമ്പരാഗത തൊഴില്‍മേഖലയിലെ പ്രതിസന്ധികളെ മറികടക്കാന്‍ സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും നടത്തിയ പരിശ്രമങ്ങള്‍ പര്യാപ്തമായിരുന്നില്ല. ക്ഷേമപെന്‍ഷനില്‍ സര്‍ക്കാര്‍ ശ്രദ്ധകൊടുത്തപ്പോള്‍, തൊഴിലാളികളുടെ ക്ഷേമനിധി ആനുകൂല്യത്തിലടക്കം വീഴ്ചവരുത്തി. തൊഴിലാളി പ്രശ്നങ്ങള്‍ അവഗണിക്കപ്പെട്ടെന്നും സിഐടിയു റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. പരമ്പരാകത തൊഴിലാളി മേഖലയിലെ പതിസന്ധികള മറികടക്കാന്‍ സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും നടത്തിയ പരിശ്രമങ്ങള്‍ പര്യാപ്തമായിരുന്നില്ല. പല മേഖലകളിലും മിനിമം വേതനം ഉറപ്പാക്കുന്നതില്‍ എല്‍ഡിഎഫ് സര്‍ക്കാരിന് വിഴ്ച സംഭവിച്ചെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
മാമ്മന്‍ മാപ്പിള ഹാളില്‍ (ആനത്തലവട്ടം ആനന്ദന് നഗര്‍) ഇന്ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തിന് ശേഷമാണ് എളമരം കരീം റിപ്പോര്‍ട്ട് അവതരിപ്പിക്കുക. സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്ണന് അധ്യക്ഷത വഹിക്കുന്ന പ്രതിനിധി സമ്മേളനം ദേശീയ വൈസ് പ്രസിഡന്റ് തപന്‍ സെന്‍ ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനം ഞായറാഴ്ച പുനരാരംഭിക്കും.
സിഐടിയു പിടിക്കാനുള്ള കണ്ണൂര്‍ ലോബിയുടെ നീക്കം പൊളിഞ്ഞു. എംവി ജയരാജനെ സംസ്ഥാന ജനറൽ സെക്രട്ടറിയാക്കാനുള്ള നീക്കം വെട്ടി.കണ്ണൂര്‍ ആധിപത്യം പാര്‍ട്ടിയിലും യൂണിയനിലും വേണ്ടെന്ന നിലപാടിലാണ് സിഐടിയു. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ കെ ജയചന്ദ്രൻ പുതിയ ജനറൽ സെക്രട്ടറി ആകും. എളമരം കരിമാണ് കെ കെ ജയചന്ദ്രനെ നിര്‍ദ്ദേശിച്ചത്. സിപിഐഎം – സിഐടിയു ഫ്രാക്ഷൻ യോഗത്തിലാണ് ധാരണ. പാർട്ടി സെക്രട്ടറിയേറ്റ് അംഗം ജനറൽ സെക്രട്ടറി ആകണമെന്നായിരുന്നു സിപിഎം ഉപാധി.വി ശിവൻകുട്ടി ട്രഷറർ ആകും. ടി പി രാമകൃഷ്ണൻ പ്രസിഡണ്ടായി തുടരും. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം കോട്ടയത്ത് തുടങ്ങി. അഖിലേന്ത്യാ വൈസ് പ്രസിഡന്റ് തപൻ സെൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.