ന്യൂഡൽഹി: രാജ്യത്തെ ജനങ്ങൾക്ക് ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സന്തോഷവും സമാധാനവും സമൃദ്ധിയും നിറഞ്ഞ ദീപാവലി ആശംസിക്കുന്നതായി എക്സിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.
പ്രകാശത്തിന്റെ ഉത്സവമായ ദീപാവലി അന്ധകാരത്തിനെതിരെ പോരാടാനുള്ള ഇന്ത്യയുടെ ദൃഢനിശ്ചയത്തിന്റെ പ്രതീകമാണെന്നും മോദി കൂട്ടിച്ചേർത്തു. ഈ ഉത്സവവും വരുംകാലങ്ങളും എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും സമൃദ്ധിയും കൊണ്ടുവരട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
ഇന്ത്യൻ സായുധ സേനയിലെ സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കുന്ന പതിവ് ഇത്തവണയും തുടരുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. എല്ലാ വർഷവും രാജ്യത്തിന്റെ ധീരരായ സൈനികർക്കൊപ്പമാണ് താൻ ദീപാവലി ആഘോഷിക്കുന്നതെന്നും ഈ വർഷവും ആ പതിവ് തുടരുമെന്നും അദ്ദേഹം പറഞ്ഞു.