മുംബയിൽ മലയാളി വയോധിക ഫ്ലാറ്റിനുള്ളിൽ കൊല്ലപ്പെട്ടു; കൈകാലുകൾ കെട്ടിയിട്ട നിലയിൽ

മുംബയ്: പൻവേലിനടുത്ത് ഖൊപ്പോളിയിൽ തനിച്ചുതാമസിക്കുന്ന മലയാളിയെ ഫ്ലാറ്റിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ആലപ്പുഴ അമ്പലപ്പുഴ കരുമാടി ആറ്റുകടവിൽ മഹേശ്വരി രാമചന്ദ്രനാണ് (71) കൊല്ലപ്പെട്ടത്. ഭാൻവജിലെ കാർമൽ സ്കൂളിന് പിന്നിലുള്ള ഇന്ദ്രപ്രസ്ഥ ബിൽഡിംഗിലെ നാലാം നമ്പർ ഫ്ലാറ്റിലായിരുന്നു ഇവർ താമസിച്ചിരുന്നത്.

കൈകാലുകൾ കെട്ടിയിട്ട് രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയതെന്നാണ് വിവരം. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഖാലാപുർ ആശുപത്രിയിലേക്ക് മാറ്റി. ഫ്ലാറ്റിൽ ഫോറൻസിക് സംഘം പരിശോധന നടത്തി.

പരേതനായ വൈപ്പുശ്ശേരി രാമചന്ദ്ര പണിക്കരുടെ ഭാര്യയാണ് മഹേശ്വരി. സന്ധ്യ, വിനോദ്, മനോജ് എന്നിവരാണ് മക്കൾ. മൂന്നുമക്കളും വിദേശത്തായതിനാൽ മഹേശ്വരി ഫ്ലാറ്റിൽ തനിച്ചായിരുന്നു താമസം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *