തിരുവനന്തപുരം: പ്രശസ്ത നടൻ ഭരത്ഗോപിയുടെ ഭാര്യയും നടനും തിരക്കഥാകൃത്തുമായ മുരളീഗോപിയുടെ മാതാവുമായ തിരുവനന്തപുരം ചെറുവയ്ക്കൽ ഉദയഗിരി ലെയ്ൻ സി.ആർ.എ എഫ്-19 ബി പ്രതീക്ഷയിൽ എസ്.വി.ജയലക്ഷ്മി (83) നിര്യാതയായി. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്കാരം നാളെ ഉച്ചയ്ക്ക് 1ന് തൈക്കാട് ശാന്തികവാടത്തിൽ നടക്കും. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്. ഡോ.മിനുഗോപി (അസോസിയേറ്റ് പ്രൊഫസർ ഗോകുലം മെഡിക്കൽ കോളേജ്) മകളാണ്. മരുമക്കൾ: പരേതയായ അഞ്ജന പിള്ള, ജയ് ഗോവിന്ദ് (ഇൻഫോസിസ്).
ഭരത് ഗോപിയുടെ ഭാര്യ എസ് വി ജയലക്ഷ്മി അന്തരിച്ചു