തിരുവനന്തപുരം: പ്രശസ്ത ഫോട്ടോഗ്രാഫർ കൊല്ലം മോഹൻ അന്തരിച്ചു. കുടുംബ സമേതം യാത്ര ചെയ്യുന്നതിനിടെ മാർത്താണ്ഡത്ത് വച്ച് ട്രെയിനിൽ നിന്ന് കാൽവഴുതി വീഴുകയായിരുന്നു, ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കേരളശബ്ദം, നാന സിനിമാ വാരിക തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ദീർഘകാലം ഫോട്ടോഗ്രാഫർ ആയിരുന്നു,
അടൂർ ഗോപാലകൃഷ്ണന്റെ മതിലുകൾ, മുഖാമുഖം, അനന്തരം തുടങ്ങിയ സിനിമകളുടെ സ്റ്റിൽ ഫോട്ടോഗ്രാഫറായിരുന്നു, ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരൻ എന്ന സിനിമയിൽ ചെറിയ വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. കൊല്ലം കുരീപ്പുഴ മണൽ ശിവക്ഷേത്രത്തിന് സമീപമാണ് വീട്.