കാസര്‍കോട്: ബോവിക്കാനം കാട്ടിപ്പളളത്ത് യുവാവ് വെടിയേറ്റു മരിച്ച നിലയില്‍. കാട്ടിപ്പളളത്ത് കെ. മൊയ്തീന്‍ കുഞ്ഞിയുടെ മകന്‍ ഹൈദര്‍ അലി ( 27) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ 12.10-ഓടെ വീടിന് 100 മീറ്റര്‍ അകലെ റോഡിലാണ് മൃതദേഹം കണ്ടെത്തിയത്.
ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിലാണ് യുവാവ് മരിച്ചതെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കഴുത്തിന് സമീപം വെടിയേറ്റ പാടും മൃതദേഹത്തിന് അരികില്‍ നിന്ന് ഒരു തോക്കും കണ്ടെത്തുകയായിരുന്നു. എന്നാല്‍ കഴുത്തിനു സമീപം വെടിയേറ്റ പാടും അടുത്ത് തോക്കും കണ്ടെത്തി. സ്വന്തം തോക്കില്‍നിന്നു വെടിയേറ്റുവെന്നാണ് പോലീസ് സംശയിക്കുന്നത്.തോക്കുമായി ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടിയതാകാമെന്നാണ് കരുതുന്നത്.
ജില്ലാ പോലീസ് മേധാവി പി. നിധിന്‍ രാജ്, ബേക്കല്‍ ഡിവൈഎസ്പി കെ.വിനോദ് കുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി. മൃതദേഹം കാസര്‍കോട് ഗവ. ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും .