വാഷിംഗ്ടണ്‍: വാഷിംഗ്ടണ്‍ ഡിസിയില്‍ ട്രംപ് ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അപൂര്‍ണ്ണ അണുബോംബോ രാസായുധ ആക്രമണമോ നടത്താന്‍ ഇറാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ ഇന്റലിജന്‍സിനെ ഉദ്ധരിച്ച് സിഎന്‍എന്‍ ആണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. അതേസമയം അത്തരമൊരു ആക്രമണം നടത്താന്‍ ഇറാന് ശേഷിയുണ്ടോ എന്ന കാര്യത്തില്‍ സംശയം ഉയരുകയാണ്.
ഇക്കാര്യത്തില്‍ ഇറാന്‍ തങ്ങളുടെ ഓപ്ഷനുകള്‍ ഓരോന്നും പരിശോധിക്കുകയാണെന്നും സാധ്യമായ സ്ഥലങ്ങളും ലക്ഷ്യങ്ങളും ഉള്‍പ്പെടെ യുള്ള ആലോചനകള്‍ ഉണ്ടായെന്നും പറയപ്പെടുന്നു. അമേരിക്കന്‍ സൈനികാക്രമണങ്ങളും മുതിര്‍ന്ന ട്രംപ് ഭരണകൂട ഉദ്യോഗസ്ഥര്‍ 'വിനാശകരം' എന്ന് വിശേഷിപ്പിച്ച സാമ്പത്തിക ഉപരോധവും നേരിടുന്നതിനിടയില്‍, സംഘര്‍ഷം വര്‍ദ്ധിപ്പിക്കാന്‍ ഇറാന്‍ കാണിക്കുന്ന സന്നദ്ധതയെക്കുറിച്ച് ഈ ഇന്റലിജന്‍സ് വിവരം യുഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.
ഈ ഭീഷണിയെ എങ്ങനെ നേരിടാമെന്ന് ചര്‍ച്ച ചെയ്യാന്‍ യുഎസ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ആഴ്ച നിരവധി യോഗങ്ങളും നടത്തിയിരുന്നതായി വിവരമുണ്ട്. ട്രംപിനെ വധിക്കാന്‍ ഇറാന്‍ ഇട്ട പദ്ധതി 2024-ല്‍ യുഎസ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. പാരമ്പര്യേതര ആയുധങ്ങള്‍ ഉള്‍പ്പെട്ട ആക്രമണങ്ങള്‍ക്ക് അമേരിക്ക ദുര്‍ബലമായേക്കാമെന്ന് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒരു ഡേര്‍ട്ടി ബോംബ് റേഡിയോ ആക്ടീവ് വസ്തുക്കളെ പരമ്പരാഗത സ്‌ഫോടകവസ്തുക്കളുമായി സംയോജിപ്പിച്ച് മലിനീകരണം വ്യാപിപ്പിക്കുന്ന രീതിയിലുള്ള ആക്രമണങ്ങള്‍ ആണവ റിയാക്ഷന്‍ വഴി ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്നതും കൂടുതല്‍ വിനാശകരവുമായ അണുബോംബില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കുമെന്നാണ് കരുതുന്നത്.
അതേസമയം ഇത്തരം ആക്രമണം സംഘടിപ്പിക്കാനുള്ള ഇറാന്റെ ശേഷിയെക്കുറിച്ചോ ഉദ്ദേശ്യത്തെക്കുറിച്ചോ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക് ഉറപ്പില്ല. പദ്ധതികള്‍ വ്യക്തമാണെന്ന് കണക്കാക്കി യുഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ പ്രതിസന്ധിയെ മറികടക്കാനുള്ള ചര്‍ച്ചകള്‍ക്ക് കാരണമായിട്ടുണ്ട്. ഒരു ഡേര്‍ട്ടി ബോംബിന് കുറച്ച് ബ്ലോക്കുകള്‍ മുതല്‍ മൈലുകള്‍ വരെ വ്യാപിച്ചുകിടക്കുന്ന പ്രദേശത്തേക്ക് റേഡിയോ ആക്ടീവ് വസ്തുക്കളെ ചിതറിക്കാന്‍ കഴിയും. മിക്ക ആളപായങ്ങളും റേഡിയോ ആക്ടീവ് എക്‌സ്‌പോഷറിനേക്കാള്‍ സ്‌ഫോടനം കൊണ്ടുതന്നെയാകുമെന്ന് വിദഗ്ധര്‍ പറയുന്നു.
ഇത്തരം ഉപകരണങ്ങള്‍ കൂട്ടിച്ചേര്‍ക്കാന്‍ പ്രത്യേകിച്ച് പ്രയാസമുള്ളതായി കണക്കാക്കപ്പെടുന്നില്ല, എന്നാല്‍ അതിനായി ആവശ്യമായ റേഡിയോ ആക്ടീവ് വസ്തുക്കള്‍ ലഭിക്കുക എന്നത് ഒരു വലിയ വെല്ലുവിളിയാണ്. എന്നാല്‍ ബോംബ് നിര്‍മ്മാണ സാമഗ്രികള്‍ രാജ്യത്തിനകത്ത് സൂക്ഷിച്ചിട്ടുണ്ടാകാം എന്നാണ് കരുതുന്നത്. ഇക്കാര്യത്തില്‍ ഇറാനിയന്‍ ആശയവിനിമയങ്ങളും യുഎസ് ഇന്റലിജന്‍സ് പിടിച്ചെടുത്തിട്ടുണ്ടെന്ന് വിവരമുണ്ട്. അതേസമയം ആ വിവരങ്ങള്‍ എത്ര വിശ്വസനീയമാണെന്ന കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഭിന്നതയുണ്ട്.
പരിശീലനം ലഭിച്ച പ്രവര്‍ത്തകരെ ഇറാനിലേക്ക് അയക്കേണ്ടതില്ലെന്നും, ആക്രമണം നടത്താന്‍ രാജ്യത്ത് ഇതിനകം താമസിക്കുന്ന ഒരാളെ അവര്‍ക്ക് സ്വാധീനിക്കാനാകുമെന്നും ഒരു വിഭാഗം പറയുമ്പോള്‍ ഇറാന്റെ ശേഷി അത്തരമൊരു ആക്രമണം ആരംഭിക്കാന്‍ കഴിയുന്ന വിധത്തില്‍ വര്‍ദ്ധിച്ചിട്ടില്ലെന്ന് മറുഭാഗം പറയുന്നു. അതേസമയം ആരോപണങ്ങള്‍ ഇറാന്‍ തള്ളിക്കളഞ്ഞിട്ടുണ്ട്.