തിരുവനന്തപുരം: സിപിഐഎം വിട്ട കോടിയേരി ബാലകൃഷ്ണന്റെ ബന്ധു എസ്.ആര്‍. വിനയകുമാര്‍ കോണ്‍ഗ്രസിലേക്ക് അടുക്കുന്നതായി റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയതായും മുതിര്‍ന്ന ചില നേതാക്കളുമായി കൂടി ചര്‍ച്ച നടത്തിയ ശേഷം പ്രഖ്യാപനം വരുമെന്നാണ് സൂചന. കഴിഞ്ഞദിവസമാണ് പാര്‍ട്ടിയില്‍ പിണറായിസമാണെന്ന് ആരോപിച്ച് പാര്‍ട്ടിവിടുന്നതിന്റെ സൂചനകള്‍ വിനയകുമാര്‍ വ്യക്തമാക്കിയത്.
മാപ്പുകൾ കാണുക
കോണ്‍ഗ്രസ് നേതൃത്വവുമായി ഇതിനകം ആശയവിനിമയം നടത്തിയതായും ഇനിയും ചര്‍ച്ച ബാക്കിയുണ്ടെന്നുമാണ് സൂചന. പാര്‍ട്ടി വിട്ടതായി പ്രഖ്യാപിച്ചതിന് പിന്നാലെ ചില ബിജെപി നേതാക്കളും എസ്.ആര്‍. വിനയകുമാറുമായി ബന്ധപ്പെട്ടിരുന്നെങ്കിലും കിട്ടിയത് പോസിറ്റീവായ മറുപടിയായിരുന്നില്ല. കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരനായ എസ്.ആര്‍. വിനയകുമാര്‍ തലശ്ശേരി മുന്‍ എം.എല്‍.എ എം.വി. രാജഗോപാലന്‍ മാസ്റ്ററുടെ മകനുമാണ്. പാര്‍ട്ടി അംഗത്വം പുതുക്കാതിരുന്ന അദ്ദേഹം പാര്‍ട്ടിയില്‍ 'പിണറായിസം' മാത്രമാണ് അവശേഷിക്കുന്നത് എന്ന രൂക്ഷ വിമര്‍ശനം നടത്തുകയും ചെയ്തിരുന്നു.
തിരുവനന്തപുരം കേശവദാസപുരം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്നു വിനയകുമാര്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബവുമായി ബന്ധപ്പെട്ട വിവാദങ്ങളെയും കേസുകളെയും പ്രതിരോധിക്കുക എന്നതല്ലാതെ പാര്‍ട്ടിക്ക് വേറെ അജണ്ടകളൊന്നുമില്ലെന്നും വിമര്‍ശിച്ചു. വര്‍ഷങ്ങളായി പാര്‍ട്ടിയില്‍ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളൊന്നും നടക്കുന്നില്ലെന്ന് അദ്ദേഹം തുറന്നടിച്ചു.
മാപ്പുകൾ കാണുക
'പിണറായി വിജയന്‍ എന്നാല്‍ സിപിഎം, സിപിഎം എന്നാല്‍ പിണറായി വിജയന്‍' എന്നാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ തന്നെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നത്. യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് മൂല്യങ്ങള്‍ക്കും ആശയങ്ങള്‍ക്കും പാര്‍ട്ടിയില്‍ ഇന്ന് യാതൊരു വിലയുമില്ലെന്നും കുറ്റപ്പെടുത്തി. അതേസമയം കോണ്‍ഗ്രസുമായി നേരത്തേ തന്നെ വിനയകുമാര്‍ ധാരണയില്‍ എത്തിയിരുന്നു എന്നും അതിന് ശേഷമാണ് പാര്‍ട്ടിവിട്ടതെന്നുമാണ് സിപിഐഎമ്മിന്റെ ആരോപണം.
വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ 'യുണൈറ്റഡ് ഇലക്ട്രിക്കല്‍സി'ന്റെ മാനേജിംഗ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ് വിനയകുമാര്‍. 2023-ല്‍ ട്രിവാന്‍ഡ്രം ക്ലബില്‍ പണംവെച്ച് ചീട്ടുകളിച്ച കേസില്‍ വിനയകുമാര്‍ ഉള്‍പ്പെടെയുള്ള ഒന്‍പത് പേരെ പോലീസ് അറസ്റ്റ് ചെയ്തത് വിവാദമായിരുന്നു.