മണിപ്പൂരിൽ വിഷമദ്യ ദുരന്തം;മരണം 18 ആയി , അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

ഇംഫാൽ: മണിപ്പൂർ വ്യാജമദ്യ ദുരന്തത്തിൽ മരണം 18 ആയി ഉയർന്നു. മെഥനോൾ വിഷബാധയേറ്റതായി സംശയിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ എണ്ണം 600 കടന്നെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ആയിരത്തോളം ആളുകൾ നാല് ജില്ലകളിലാണ് ചികിത്സ തേടിയിട്ടുണ്ട്. 12 അധികം പേർ ഇംഫാലിലെ തീവ്ര പരിചരണ വിഭാഗത്തിൽ തുടരുന്നതിനാൽ മരണനിരക്ക് വർധിക്കും എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.

ലാംഫെല്‍പാട്ടിലെ ഷിജ ആശുപത്രിയിലും സജിവയിലെ ബബിന ആശുപത്രിയിലുമാണ് വിഷമദ്യം കുടിച്ച ഗുരുതാവസ്ഥയിലായവരെ പ്രവേശിപ്പിച്ചത്. ചക്പികരോങ് മേഖലയിൽ നിന്ന് മദ്യം കഴിച്ച് അസ്വസ്ഥത ഉണ്ടായവർ ചികിത്സ തേടണമെന്ന് സർക്കാർ നിർദ്ദേശം നൽകി. മൂന്ന് ജില്ലകളിൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സംഭവത്തിൽ സർക്കാർ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. രോഗികൾക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കാൻ ആശുപത്രി അധികൃതർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനുപുറമെ, ജനറൽ മെഡിസിൻ വിഭാഗത്തിലെ വിദഗ്ധ ഡോക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക മെഡിക്കൽ സംഘത്തെയും അവശ്യമരുന്നുകളും ചന്ദേൽ ജില്ലയിലേക്ക് അയച്ചിട്ടുണ്ട്.

സംഭവത്തിൽ സർക്കാർ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച അദ്ദേഹം, ചികിത്സയിലുള്ളവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ഇരകൾ കഴിച്ച മദ്യം ചന്ദേൽ ജില്ലയിൽ നിർമ്മിച്ചതല്ലെന്നും, മറിച്ച് തൊട്ടടുത്ത കാക്ചിംഗ് ജില്ലയിലെ സുഗ്നുവിൽ നിന്നാണ് എത്തിച്ചതെന്നും ചന്ദേൽ പൊലീസ് സൂപ്രണ്ട് വ്യക്തമാക്കി. ജില്ലയിൽ അനധികൃത മദ്യനിർമ്മാണം നടക്കുന്നില്ലെന്നും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *