കേരളം രാജ്യത്തിന് മാതൃക; സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് ശശി തരൂരിന്റെ പിന്തുണ

പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളെയും വികസന കാഴ്ചപ്പാടുകളെയും അഭിനന്ദിച്ച് ശശി തരൂര്‍ എം.പി. കേരളത്തിലെ ഭരണം മികച്ചതാണെന്നും, വയോജന സംരക്ഷണവും തുറമുഖ പദ്ധതികളും സംസ്ഥാനത്തെ രാജ്യത്തിന് തന്നെ മാതൃകയാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

മാപ്പുകൾ കാണുക

മുഖ്യമന്ത്രിയുടെ നയങ്ങളോട് യോജിപ്പ് പ്രകടിപ്പിച്ച തരൂര്‍, കൂടുതല്‍ നിക്ഷേപകരെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കണമെന്നും കൂട്ടിച്ചേര്‍ത്തു. മന്ത്രിസഭയില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ലെന്ന വിമര്‍ശനങ്ങളില്‍ കഴമ്പില്ല. സംഘടനാപരമായ കാര്യങ്ങളില്‍ ഡല്‍ഹിയില്‍ നിന്ന് ഉടന്‍ തീരുമാനമുണ്ടാകണമെന്നും കെ.പി.സി.സി അധ്യക്ഷനെ വേഗത്തില്‍ പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് കൂടുതല്‍ വഷളായിരിക്കുകയാണ്. ഷാഫി പറമ്പില്‍ എം.പിക്കെതിരെ രൂക്ഷമായ ഭാഷയിലാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ കാസര്‍കോട് പ്രതികരിച്ചത്. സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ തുറന്നുകാട്ടിയ ഉണ്ണിത്താന്‍, തന്നെ പ്രകോപിപ്പിച്ചാല്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്തുപറയുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *