നെടുമ്പാശേരി വിമാനത്താവളത്തിൽ യാത്രക്കാരിൽ നിന്ന് തോക്കുകൾ പിടിച്ചെടുത്തു, കസ്റ്റഡിയിലെടുത്തത് 11 എയർ റൈഫിളുകൾ

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ യാത്രക്കാരിൽ നിന്ന് തോക്കുകൾ പിടിച്ചെടുത്തു. രണ്ട് ദുബായ് യാത്രക്കാരിൽ നിന്ന് 11 എയർ റൈഫിളുകളാണ് പിടിച്ചെടുത്തത്. തോക്കുകൾ അഴിച്ച് ഭാഗങ്ങളാക്കിയ നിലയിലായിരുന്നു. ദുബായിൽ നിന്ന് 6ഇ1476 നമ്പർ വിമാനത്തിലെത്തിയ രമേശ് മച്ചാട്ട്, സിജോയ് ശശി എന്നിവരിൽ നിന്നാണ് തോക്കുകൾ പിടിച്ചെടുത്തത്.

വിവിധ മോഡലുകളിലെ 11 എയർ റൈഫിളുകളും അവയുടെ അനുബന്ധ സാമഗ്രികളുമാണ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി കസ്റ്റംസ് അറിയിച്ചു. പാലക്കാട് സ്വദേശിയാണ് രമേശ്. തോക്കിന്റെ ലൈസൻസുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ മുൻപും കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *