‘വൈകിട്ട് ഫ്രീയാണോ? എന്നെ നീ ഉറക്കണം’: വിദ്യാര്‍ത്ഥിനിക്ക് അദ്ധ്യാപകന്‍ അയച്ച അശ്ലീല സന്ദേശങ്ങള്‍; മധ്യപ്രദേശില്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് വാട്‌സ്ആപ്പിലൂടെ അശ്‌ളീല സന്ദേശങ്ങള്‍ അയച്ചെന്ന പരാതിയില്‍ മധ്യപ്രദേശിലെ ഗുണയില്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റിലായി. നരേന്ദ്ര കുശ്വാഹ എന്ന അധ്യാപകനാണ് പിടിയിലായത്.

പുറത്തുപോയാലോ എന്ന അധ്യാപകന്‍ ചോദിച്ചതായി വിദ്യാര്‍ത്ഥിനി ആരോപിച്ചു. 'വൈകുന്നേരം 5 മണിക്ക് നിനക്ക് ഒഴിവുണ്ടോ? നമുക്ക് പുറത്തുപോകാം. 8 മണിയോടെ ഫ്രീ ആകും' എന്നായിരുന്നു വാട്‌സ്ആപ്പ് സന്ദേശങ്ങളില്‍ ഒന്നില്‍ കുശ്വാഹ പറഞ്ഞത്.

ജില്ലാ കളക്ടര്‍, മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എന്നിവര്‍ക്ക് നല്‍കിയ രേഖാമൂലമുള്ള പരാതിയിലാണ് വിദ്യാര്‍ത്ഥിനി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ശിശുദിനത്തില്‍ അധ്യാപകന്‍ സാധാരണ സംഭാഷണമായാണ് തുടക്കമിട്ടത്. അത് പിന്നീടുള്ള ദിവസങ്ങളില്‍ മോശമായി മാറുകയായിരുന്നു.

തുടര്‍ന്ന് നവംബര്‍ 18 മുതല്‍ 20 വരെയുള്ള ദിവസങ്ങളില്‍ ഇയാള്‍ നിരവധി അനുചിതമായ സന്ദേശങ്ങള്‍ അയച്ചതായി വിദ്യാര്‍ത്ഥിനി ആരോപിച്ചു. 'തനിക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍' അധ്യാപകന്‍ ആവശ്യപ്പെട്ടതായും പരാതിയിലുണ്ട്.

'നീ വ്യത്യസ്തയാണ്. നിനക്ക് എന്നെ നോക്കേണ്ടി വരും' ഇങ്ങിനെയായിരുന്നു മറ്റൊരു സന്ദേശം. തന്നെ ഉറക്കണമെന്നും എന്തെങ്കിലും സഹായം വേണമെങ്കില്‍ പറയണം എന്നും അദ്ധ്യാപകന്‍ ആവശ്യപ്പെട്ടതായി വിദ്യാര്‍ത്ഥിനി വ്യക്തമാക്കി.

സ്‌കൂളിലെ കമ്പ്യൂട്ടര്‍ ലാബില്‍ അധ്യാപകന് ഒരു 'രഹസ്യ മുറി' ഉണ്ടായിരുന്നതായും താന്‍ എതിര്‍ത്തപ്പോള്‍ മാര്‍ക്ക് കുറയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും അവര്‍ പറഞ്ഞു.

കര്‍ട്ടന്‍ കൊണ്ട് ലാബിന്റെ ഒരു ഭാഗം തിരിച്ച്, പെണ്‍കുട്ടികളെ സംസാരിക്കാനായി അങ്ങോട്ട് കൊണ്ടുപോകുമായിരുന്നു എന്നും പരാതിയില്‍ ആരോപിക്കുന്നു. മറ്റ് ചില വിദ്യാര്‍ത്ഥിനികളോടും അധ്യാപകന്‍ സമാനമായ രീതിയില്‍ സംസാരിച്ചിരുന്നതായി വിവരമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *