500 മെഗാവാട്ട് അധിക വൈദ്യുതി വേണം,​ കേന്ദ്രത്തോട് സഹായ പാക്കേജ് ആവശ്യപ്പെട്ട് കേരളം

ന്യൂഡൽഹി : സംസ്ഥാനത്തിന്റെ വർദ്ധിച്ചുവരുന്ന വൈദ്യുതി ആവശ്യകത കണക്കിലെടുത്ത് 500 മെഗാവാട്ട് വൈദ്യുതി അനുവദിക്കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന 150 മെഗാവാട്ട് വൈദ്യുതി വിഹിതം 2027 മേയ് വരെ നീട്ടണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. ഡൽഹിയിൽ നടന്ന വൈദ്യുതി മന്ത്രിമാരുടെ യോഗത്തിലാണ് മന്ത്രി സണ്ണി ജോസഫ് കേരളത്തിന്റെ ആവശ്യങ്ങൾ അവതരിപ്പിച്ചത്. ബാറ്ററി സഎനർജി സ്റ്റോറേജ് പദ്ധതികൾ നടപ്പാക്കുന്നതിന് 300 കോടി രൂപയുടെ കേന്ദ്രസഹായവും കേരളം ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ 33115 അങ്കണവാടികളെ ഊർജക്ഷമമാക്കുന്നതിനുള്ള അങ്കൺ ജ്യോതി പദ്ധതിക്ക് 1024 കോടി രൂപയുടെ സഹായം തേടിയിട്ടുണ്ട്. കൂടാതെ കെ.എസ്.ഇ.ബിയെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യണമെന്ന കേന്ദ്രസർക്കാരിന്റെ നിബന്ധന പിൻവലിക്കണന്നും മന്ത്രി യോഗത്തിൽ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *