പുലാപ്പറ്റ: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ആറു മാസം പ്രായമുള്ള കുഞ്ഞു മരിച്ചു. കിഴക്കേതില്‍ വെട്ടംപറമ്പില്‍ കൃഷ്ണകുമാറിന്റെയും സുമിഷയുടെയും മകന്‍ യുവാന്‍ ആണു മരിച്ചത്. രാത്രി അമ്മ കുഞ്ഞിനെ മുലയൂട്ടിയിരുന്നു. രാവിലെ കുഞ്ഞിനെ അബോധാവസ്ഥയില്‍ കണ്ടതിനെത്തുടര്‍ന്ന് മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. ഐവര്‍മഠത്തില്‍ സംസ്‌കരിച്ചു. സഹോദരി: അശ്വിത.