ടൊറന്റോ/ ന്യൂയോർക്ക് ∙ കാട്ടുതീയിൽ നീറിപ്പുകഞ്ഞ് കാനഡ, യുഎസ് നഗരങ്ങൾ. കാനഡയിൽ വടക്കുപടിഞ്ഞാറൻ ഒന്റേറിയോയിലുണ്ടായ കാട്ടുതീയുടെ പുക ടൊറോന്റോയുടെ ആകാശം മൂടി; അയൽരാജ്യമായ യുഎസിലെ നഗരങ്ങളിലേക്കും പുക പടർന്നു. കാനഡയോടു ചേർന്നുള്ള വടക്കുകിഴക്കൻ യുഎസ് നഗരങ്ങളെയാണ് കാട്ടുതീയുടെ പുക ബാധിച്ചത്. ഇവിടങ്ങളിൽ ആരോഗ്യമുന്നറിയിപ്പുണ്ട്. ജനങ്ങൾ പുറത്തിറങ്ങരുതെന്നും നിർദേശമുണ്ട്.
കാട്ടുതീ മൂലം കാനഡയിലെ ടൊറൊന്റോയിൽ ബുധനാഴ്ചത്തെ വായുനിലവാരം ഡൽഹിയിലേതിനെക്കാൾ മോശമായി. ബുധനാഴ്ച 835 ഇടങ്ങളിലാണ് കാട്ടുതീ രൂക്ഷമായത്. ഇതിൽ 112 എണ്ണം അണയ്ക്കാനാകാത്തവിധം നിയന്ത്രണാതീതമായി. 47 ലക്ഷം ഏക്കർ ഭൂമി തീയിൽ കരിഞ്ഞു. ഒന്റേറിയോ കൂടാതെ മനെറ്റോബ, സസ്കെചവാൻ പ്രവിശ്യകളിലാണ് കാട്ടുതീയുള്ളത്.
കാട്ടുതീ മൂലമുള്ള വായുമലിനീകരണം ഏറ്റവും രൂക്ഷമായ യുഎസ് നഗരം ന്യൂയോർക്ക് സിറ്റിയാണ്. ഞായറാഴ്ച ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം നടക്കുന്ന ന്യൂജഴ്സിയുടെ അയൽനഗരമാണിത്. ഇവിടെ ആകാശമിപ്പോൾ പാതി ഇരുണ്ട നിലയിലാണ്