‘അന്ത കടലയേ ആഴ്റവന്‍’; നായകനായും സംവിധായകനായും വിശാല്‍, ‘മകുടം’ ടീസര്‍ പുറത്തിറങ്ങി

ആകാംക്ഷകള്‍ക്ക് അറുതി. തെന്നിന്ത്യന്‍ സൂപ്പര്‍താരം വിശാല്‍ നായകനാവുന്നതോടൊപ്പം ആദ്യമായി സംവിധാനവും നിര്‍വഹിക്കുന്ന പുതിയ സിനിമയായ ‘മകുട’ത്തിന്റെ ടീസര്‍ പുറത്തിറങ്ങി. വൃദ്ധന്റെ വേഷത്തില്‍ ഉള്‍പ്പടെ വ്യത്യസ്തമായ മൂന്നു ഗെറ്റപ്പുകളില്‍ ടീസറില്‍ വിശാല്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ടീസര്‍ പുറത്തുവന്ന് നിമിഷങ്ങള്‍ക്കകം സാമൂഹികമാധ്യമങ്ങളിലൂടെ വൈറലായി കാഴ്ചക്കാരെ ആകര്‍ഷിച്ച് മുന്നേറുന്നു. വിശാലിന്റെ പവര്‍ പാക്ക്ഡ് ആക്ഷന്‍ എന്റര്‍ടെയ്നര്‍ ആയിരിക്കും ‘മകുടം’ എന്ന് ടീസര്‍ വ്യക്തമാക്കുന്നു. ഒരു മനുഷ്യനെ കത്തിച്ച്, അവന്‍ നിന്നുകത്തുന്ന തീയില്‍നിന്നും വിശാല്‍ സിഗരറ്റ് കൊളുത്തുന്ന ഷോട്ടോടെയാണ് ടീസര്‍ തുടങ്ങുന്നത്. കടലിന്റെ പശ്ചാത്തലത്തില്‍…

Read More

അമ്മയിലെ ആഭ്യന്തര തര്‍ക്കം: ടിനിക്കും ലക്ഷ്മിപ്രിയയ്ക്കും ജോയ് മാത്യുവിനും കാരണംകാണിക്കല്‍ നോട്ടീസ്

കൊച്ചി: താരസംഘടനയായ ‘അമ്മ’യില്‍ ആഭ്യന്തര തര്‍ക്കങ്ങള്‍ രൂക്ഷമാകുന്നു. സംഘടനയുടെ പ്രതിച്ഛായയെ ബാധിക്കുന്ന തരത്തില്‍ പരസ്യ പ്രതികരണങ്ങള്‍ നടത്തി എന്നുകാണിച്ച് കൂടുതല്‍ താരങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. ടിനി ടോം, ലക്ഷ്മിപ്രിയ, ജോയ് മാത്യു എന്നിവര്‍ക്കാണ് സംഘടന ഇപ്പോള്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. നടി അന്‍സിബ ഹസന് ഷോ-കോസ് നോട്ടീസ് നല്‍കിയതിന് പിന്നാലെയാണിത്. കഴിഞ്ഞ ദിവസം ചേര്‍ന്ന അമ്മ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ടിനി ടോം, ലക്ഷ്മിപ്രിയ, ജോയ് മാത്യു എന്നിവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തീരുമാനമായത്. നിലവില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഉള്‍പ്പെട്ടവര്‍ക്ക്…

Read More

സൂരി- മതിമാരന്‍ പുകഴേന്തി ചിത്രം ‘മണ്ടാടി’ സെപ്റ്റംബര്‍ 4-ന് റിലീസിനെത്തും

തമിഴ് നടന്‍ സൂരി നായകനായി എത്തുന്ന പുതിയ ചിത്രം ‘മണ്ടാടി’ ആഗോള റിലീസ് 2026 സെപ്റ്റംബര്‍ 4 ന്. ‘റോക്കി’ എന്ന ചിത്രത്തിനു ശേഷം മതിമാരന്‍ പുകഴേന്തി ഒരുക്കുന്ന ചിത്രമാണ് മണ്ടാടി. ആര്‍എസ് ഇന്‍ഫോടെയ്ന്‍മെന്റിന്റെ ബാനറില്‍ എല്‍റെഡ് കുമാറാണ് ചിത്രം നിര്‍മിക്കുന്നത്.തെലുങ്ക് താരം സുഹാസ് ആണ് ചിത്രത്തിലെ വില്ലനായി എത്തുന്നത്. നായികാ വേഷം ചെയ്യുന്നത് മഹിമ നമ്പ്യാര്‍. കടലോര പശ്ചാത്തലത്തില്‍ കഥ പറയുന്ന ആക്ഷന്‍- ഡ്രാമയായി ഒരുക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഏപ്രിലില്‍ ആണ് പൂര്‍ത്തിയായത്.100 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള…

Read More

‘എൻ്റെ ഏറ്റവും മോശം ഘട്ടത്തില്‍ താങ്ങായി, എനിക്കറിയാത്ത എന്നെ പരിചയപ്പെടുത്തി’; സായിയെക്കുറിച്ച് അനുപമ

പ്രേമം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ച നായികമാരാണ് അനുപമ പരമേശ്വരനും സായി പല്ലവിയും. ഇരുവരും ഇപ്പോള്‍ മലയാളത്തിനുപുറമേ മറ്റുഭാഷാ ചിത്രങ്ങളിലും സജീവമാണ്. ഇപ്പോഴിതാ ഒരു പ്രതിസന്ധിഘട്ടത്തില്‍ സായി പല്ലവി എങ്ങനെ തന്നെ സഹായിച്ചുവെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് അനുപമ പരമേശ്വരന്‍. സായി പല്ലവിയാണ് തന്നെ ചിത്രരചനയിലേക്ക് നയിച്ചതെന്ന് അനുപമ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ പറഞ്ഞു. താന്‍ വരച്ച പെയിന്റിങുകള്‍ നിറഞ്ഞ ചുവരുകളുടെ ചിത്രത്തിനൊപ്പം പങ്കുവെച്ച വൈകാരികമായ കുറിപ്പിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. വേദന നിറഞ്ഞൊരു കാലത്തെ ചിത്രരചനയിലൂടെയാണ് താന്‍…

Read More

യഥാര്‍ഥ സംഭവത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ‘പൊങ്കാല’ ഇനി ആമസോണ്‍ പ്രൈം വീഡിയോയില്‍

തിയേറ്റര്‍ റിലീസിന് ശേഷം പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായ മലയാള ചിത്രമായ ‘പൊങ്കാല’ വെള്ളിയാഴ്ച മുതല്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ സ്ട്രീമിങ് ആരംഭിക്കുന്നു. സൗഹൃദത്തിന്റെ മറവില്‍ നടന്ന വഞ്ചനയും അതിലൂടെ തകര്‍ന്നുപോകുന്ന ഒരു മനുഷ്യന്റെ ജീവിതവും തുടര്‍ന്ന് അവനെ പ്രതികാരത്തിന്റെ വഴിയിലേക്ക് നയിക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. യഥാര്‍ഥത്തില്‍ നടന്ന ഒരു സംഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രത്തിന്റെ കഥ വികസിപ്പിച്ചിരിക്കുന്നത്.പ്രണയം, സൗഹൃദം, വിശ്വാസവഞ്ചന, നഷ്ടം, പ്രതികാരം എന്നീ വികാരങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രം ശക്തമായ ആക്ഷന്‍ രംഗങ്ങളാലും ശ്രദ്ധേയമാണ്. മലയാള…

Read More

യൂട്യൂബര്‍മാര്‍ തമ്മിലെ തര്‍ക്കം: നീക്കംചെയ്ത വീഡിയോ പങ്കുവെച്ചാല്‍ നിയമനടപടി, മുന്നറിയിപ്പുമായി ഹനാന്‍ഷാ

തൊപ്പിയെന്ന യൂട്യൂബര്‍ നിഹാദ് തന്റെ സുഹൃത്തുക്കള്‍ക്കുനേരെ നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുന്ന വീഡിയോ പങ്കുവെക്കുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി ഗായകന്‍ ഹനാന്‍ ഷാ. യൂട്യൂബില്‍നിന്ന് നീക്കംചെയ്യിച്ച ലൈവ് വീഡിയോയിലെ ഭാഗങ്ങള്‍ പങ്കുവെച്ചാല്‍ നിയമനടപടി നേരിടേണ്ടിവരുമെന്ന് ഹനാന്‍ഷാ വ്യക്തമാക്കി. യൂട്യൂബര്‍മാര്‍ തമ്മിലെ തര്‍ക്കത്തെത്തുടര്‍ന്ന്, തൊപ്പിയുടെ സംഘത്തിലെ അംഗമായിരുന്ന ഷമീര്‍ ആണ് വീഡിയോ പുറത്തുവിട്ടത്. ‘എന്നേയും എന്റെ കൂട്ടുകാരെയും കുടുംബത്തെയും ലക്ഷ്യമാക്കി ഒരു യൂട്യൂബ് ലൈവില്‍ ഉപദ്രവം, അധിക്ഷേപം, സ്ത്രീകള്‍ക്ക് നേരെയുള്ള അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്ന വീഡിയോ യൂട്യൂബില്‍ നല്‍കിയ കോപ്പിറൈറ്റ് സ്ട്രൈക്കിനാല്‍…

Read More

അക്രമികള്‍ക്ക് ഇനിയും വേദി നല്‍കണോ? വേടനുമായുള്ള കൂടിക്കാഴ്ചയില്‍ തമിഴ്‌നാട് സര്‍ക്കാരിനെതിരെ ചിന്മയി

തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി രാജ്‌മോഹന്‍ അറുമുഖം മലയാളി റാപ്പര്‍ വേടനുമായി കൂടിക്കാഴ്ച നടത്തിയതില്‍ വിമര്‍ശനവുമായി ഗായിക ചിന്മയി ശ്രീപാദ. തന്റെ എക്‌സ് അക്കൗണ്ടിലൂടെയാണ് ചിന്മയി വിമര്‍ശനമുയര്‍ത്തിയത്. ഗുരുതരമായ ലൈംഗികാതിക്രമ / പീഡന ആരോപണങ്ങള്‍ നേരിടുന്ന പുരുഷന്മാര്‍ക്ക് മുന്‍ ഭരണകൂടങ്ങള്‍ വേദി നല്‍കിയതുപോലെ രാജ്‌മോഹനും വിജയ്യും ചെയ്യില്ലെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് ശ്രീപാദ എക്‌സില്‍ കുറിച്ചു. മുന്‍പൊരിക്കല്‍ താന്‍ വേടനോടൊപ്പം പ്രവര്‍ത്തിക്കേണ്ടതായിരുന്നുവെന്നും എന്നാല്‍ വേടന്‍ ഉള്‍പ്പെട്ട പ്രൊജക്ടുകള്‍ താന്‍ നിരസിച്ചുവെന്നും ചിന്മയി പറഞ്ഞു. ‘കോവിഡ് കാലത്ത്, ഗോവിന്ദ് വസന്ത, മുഹ്‌സിന്‍…

Read More