പ്രോഗ്രാമുകള്‍ ഇല്ലാതാക്കാന്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ അപവാദപ്രചരണം ; പരാതിയുമായി റാപ്പര്‍ വേടന്‍

ആലുവ: സാമൂഹ്യമാധ്യമങ്ങള്‍ വഴി അപവാദപ്രചരണം നടത്തുന്നെന്ന് ആരോപിച്ച് പരാതിയുമായി റാപ്പര്‍ വേടന്‍. സംസ്ഥാന പോലീസ് മേധാവിക്കും ആലുവ റൂറല്‍ സൈബര്‍ പോലീസിനും പരാതി നല്‍കി. തനിക്കെതിരേ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയിലുള്ള അപവാദ പ്രചരണം നടത്തുന്നതായും സൗദിഅറേബ്യയില്‍ പന്നിയിറച്ചി വില്‍ക്കുന്ന ഹോട്ടല്‍ തുടങ്ങുകയാണ് ലക്ഷ്യമെന്നും മറ്റും വ്യാജപ്രചരണം നടത്തുന്നെന്നാണ് പരാതി.

പ്രോഗ്രാമുകളുടെ തിരക്കേറുന്ന സമയം നോക്കിയാണ് ഇത്തരം വ്യാജപ്രചരണങ്ങള്‍ നടക്കുന്നത്. സാമൂഹ്യമാധ്യമ അക്കൗണ്ടുകളെയും പരാതിയില്‍ സ്‌പോട്ട് ചെയ്തിട്ടുണ്ട്. വിപിന്‍ വിജയന്‍, അശോക് തുടങ്ങിയ ഐഡികളില്‍ നിന്നുമാണ് ഇത്തരം പ്രചരണങ്ങള്‍ ഉണ്ടാകുന്നതെന്നും ഈ അക്കൗണ്ടുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ നിന്നും നീക്കം ചെയ്യണമെന്നും ആവശ്യപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *