മട്ടന്നൂരില്‍ വെട്ടേറ്റ അമ്മയും മകനും മരിച്ചു ; യുവാവ് അമ്മയെ കൊന്ന് ആത്മഹത്യ ചെയ്തതെന്ന് സംശയത്തില്‍ പോലീസ്

കണ്ണൂര്‍: മട്ടന്നൂരില്‍ അമ്മയും മകനും വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ടൗണിനോട് ചേര്‍ന്ന പ്രദേശത്ത് വീടിന്റെ മുകളിലത്തെ നിലയില്‍ ഇരുവരേയും വെട്ടേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. രണ്ടുപേരെയും രക്തംവാര്‍ന്ന നിലയില്‍ കണ്ടെത്തിയ നാട്ടുകാര്‍ ഉടന്‍ പോലീസിനെ വിളിച്ചുവരുത്തുകയായിരുന്നു. മകന്‍ അമ്മയെ വെട്ടിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം.

റിട്ടയേഡ് അദ്ധ്യാപികയായ ജ്യോതി, മകന്‍ നവീന്‍ എന്നിവരെയാണ് വീട്ടിനുള്ളില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തയത്. നാട്ടുകാര്‍ വിളിച്ചു പറഞ്ഞത് അനുസരിച്ച് പോലീസ് സ്ഥലത്തെത്തി ഇരുവരേയും ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രണ്ടുപേരും മരണത്തിന് കീഴടങ്ങി.

വീട്ടില്‍ ഉണ്ടായിരുന്ന ഭര്‍ത്താവും മറ്റൊരു മകനും ക്ഷേത്രത്തില്‍ പോയ സമയത്താണ് സംഭവം. സിസിടിവി ദൃശ്യങ്ങളൊക്കെ പോലീസ് പരിശോധിച്ചിരുന്നെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല. വീട്ടിനകത്ത് പരസ്പരം സംഘര്‍ഷം ഉണ്ടായതാണോ പുറത്തുനിന്നും വന്ന് ആക്രമണം നടത്തിയതാണോ എന്ന കാര്യം പോലീസ് അന്വേഷിച്ചു വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *