കോട്ടയം: ഉത്തരവാദിത്വ മദ്യപാനമാണ് നയമെന്നും അഴിമതിരഹിത എക്‌സൈസ് കേരള സമൂഹത്തിന്റെ മുന്നോട്ടുപോക്കിന് നിര്‍ബന്ധമാ ണെന്നും എക്‌സൈസ് മന്ത്രി എം ലിജു. അഴിമതിക്കാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും പറഞ്ഞു. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥരുടെ അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കാന്‍ വിജിലന്‍സിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വ്യക്തമാക്കി.
എല്‍.ഡി.എഫ് നിരവധി ലൈസന്‍സുകള്‍ നല്‍കിയിരുന്നു. എന്നാല്‍ കൂടുതല്‍ ബാറുകള്‍ വേണ്ടെന്നതാണ് യു.ഡി.എഫ് നയം. മദ്യനയ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍, വിവിധ സംഘടനകള്‍ എന്നിവരുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കോട്ടയത്തെ ക്രമക്കേടില്‍ തനിക്ക് പരാതി ലഭിച്ചപ്പോള്‍ തന്നെ അന്വേഷിക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പോലീസ് ക്രമക്കേട് കണ്ടെത്തുക ആയിരുന്നു.
വ്യാജമദ്യം വിറ്റ് ലാഭമുണ്ടാക്കാമെന്ന് അനുവദിക്കില്ല. ആളുകളുടെ ജീവനും ആരോഗ്യവും തകര്‍ത്ത്, അതില്‍ ഒരു പങ്ക് ചില ജീവനക്കാര്‍ക്കും നല്‍കി തടിച്ചുകൊഴുക്കാമെന്ന് ആരും കരുതേണ്ടതില്ല. അവരെ തുറുങ്കിലടയ്ക്കും. മദ്യവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സമൂഹം തന്നെ വിസില്‍ ബ്ലോവേഴ്സ് ആകണമെന്നും പറഞ്ഞു. അതേസമയം തന്നെ തെറ്റായ വാര്‍ത്തകള്‍ ഒഴിവാക്കണമെന്നും അഴിമതിക്കെതിരെ പോരാടുന്ന ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. മന്ത്രി വകുപ്പിനായി 41 പുതിയ വാഹനങ്ങള്‍ സര്‍ക്കാര്‍ നല്‍കിയതായും അറിയിച്ചു.
വ്യാജമദ്യം വിറ്റ് ലാഭമുണ്ടാക്കാമെന്ന് ആരും കരുതേണ്ട ; പിടിച്ച് തുറുങ്കിലടയ്ക്കുക തന്നെ ചെയ്യുമെന്ന് എക്‌സൈസ്മന്ത്രി