മെസിയുടെ കേരളസന്ദര്‍ശനം ; തട്ടിപ്പ് അന്വേഷിക്കാന്‍ എഡിജിപി പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം

തിരുവനന്തപുരം: ലിയോണല്‍ മെസിയുടെ കേരളസന്ദര്‍ശനവുമായി ബന്ധപ്പെട്ട തട്ടിപ്പ് അന്വേഷിക്കാന്‍ എഡിജിപി പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം. അന്വേഷണസംഘത്തെ രൂപീകരിച്ച് ഉത്തരവ് ഇറങ്ങി. ഐജി എസ് സതീഷ് ബിനോ, എസ്പി വിക്രമന്‍, ഡിവൈഎസ്പിമാരായ ഷൈജു പി എല്‍, മാത്യു തുടങ്ങിയവരാണ് പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്.

വിക്രമന്‍ ഐപിഎസ്, കോഴിക്കോട് & വയനാട് ക്രൈംബ്രാഞ്ച് പോലീസ് സൂപ്രണ്ട്, ശ്രീ. ഷൈജു.പി.എല്‍, ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ്, ക്രൈംബ്രാഞ്ച്, വയനാട്, ശ്രീ. മാത്യു, ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ്, ക്രൈംബ്രാഞ്ച് റേഞ്ച്, കോഴിക്കോട് എന്നിവര്‍ ഉള്‍പ്പെട്ടതാണ് പ്രത്യേക അന്വേഷണസംഘം. കായിക വകുപ്പിന്റെ റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പിന് കൈമാറിതിന് പിന്നാലെയാണ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത്.

വിശദമായ അന്വേഷണം നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്നും എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് നല്‍കുമെന്നും ഇന്നലെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. കായികവകുപ്പിന്റെ റിപ്പോര്‍ട്ട് വിശദമായി പഠിച്ച ശേഷമാണ് സമഗ്ര അന്വേഷണത്തിന് മുഖ്യമന്ത്രി ശിപാര്‍ശ ചെയ്തത്. മെസിയുടെ പേരില്‍ കള്ളപ്പണം വെളുപ്പിക്കല്‍, വിദേശത്തേക്ക് പണമയയ്ക്കല്‍, വിദേശനാണയ വിനിമയ ചട്ടലംഘനം എന്നിവ നടന്നെന്ന് സൂചിപ്പിക്കുന്നതായിരുന്നു കായിക വകുപ്പ് റിപ്പോര്‍ട്ടിന് പിന്നാലെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *