വീട് ജപ്തി ചെയ്തതിൽ മനംനൊന്ത് ഗൃഹനാഥൻ ജീവനൊടുക്കി

പുത്തൂർ (കൊല്ലം) ∙ വീട് ജപ്തി ചെയ്തതിൽ മനംനൊന്തു കഴിയുകയായിരുന്ന ഗൃഹനാഥനെ വീടിനു സമീപത്തെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പവിത്രേശ്വരം പഞ്ചായത്തിലെ എസ്എൻപുരം സത്യവാൻമുക്കിനു സമീപം രാഗേഷ് ഭവനിൽ സി.രവി (62) ആണു മരിച്ചത്. വെള്ളി വൈകിട്ട് ആറോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. രവിയുടെ ഭാര്യ ഗീതയുടെ പേരിലുള്ള ഏഴര സെന്റ് വസ്തുവിൽ വീട് നിർമിക്കുവാൻ മകൻ രാഗേഷ് കൊട്ടാരക്കരയിലെ സ്വകാര്യ ബാങ്കിൽ നിന്ന് 2022ൽ 25 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഈ വായ്പ പിന്നീട് മറ്റൊരു സ്വകാര്യ ബാങ്കിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *